Follow KVARTHA on Google news Follow Us!
ad

HC Bail | സിസ്റ്റര്‍ അഭയ കേസ്: പ്രതികള്‍ക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു; ശിക്ഷ മരവിപ്പിച്ചു

Sister Abhaya Murder Case: High Court Grants Bail To Sister Sephy, Father Kottoor With Conditions#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം. വിചാരണക്കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ചാണ് ഹൈകോടതി ഉപാ
ധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാ വിധി സസ്‌പെന്‍ഡ് ചെയ്ത് അപീല്‍ കാലയളവില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉള്‍പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത് എന്നായിരുന്നു പ്രതികളുടെ വാദം. ജോസ് പിതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റ വിമുക്തനാക്കിയത്. അദ്ദേഹത്തിന് ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അര്‍ഹരാണെന്നും പ്രതികള്‍ വാദിച്ചു. 

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച അപീലുകളും ഹൈകോടതിയുടെ പരിഗണയിലുണ്ട്. ഈ അപീലില്‍ വിധി വരുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു പ്രതികളുടെ ആവശ്യം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.

News,Kerala,State,Kochi,High Court of Kerala,Verdict,Bail,Case,Accused, Sister Abhaya Murder Case: High Court Grants Bail To Sister Sephy, Father Kottoor With Conditions


2021 ഡിസംബര്‍ 23-നായിരുന്നു അഭയ കേസില്‍ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയുടേതായിരുന്നു വിധി.

കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Keywords: News,Kerala,State,Kochi,High Court of Kerala,Verdict,Bail,Case,Accused, Sister Abhaya Murder Case: High Court Grants Bail To Sister Sephy, Father Kottoor With Conditions

Post a Comment