Follow KVARTHA on Google news Follow Us!
ad

R Kelly Gets Jail | പരിപാടികള്‍ ആസ്വദിക്കാനെത്തിയ സ്ത്രീകളെയും കുട്ടികളെയും ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം പീഡിപ്പിച്ചെന്ന് കേസ്; ഗായകന്‍ ആര്‍ കെലിയ്ക്ക് 30 വര്‍ഷം കഠിന തടവ്

Singer R Kelly gets 30 years in jail for molestation #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂയോര്‍ക്: (www.kvartha.com) ലൈംഗിക പീഡനക്കേസില്‍ അമേരികന്‍ ഗായകന്‍ ആര്‍ കെലി എന്ന റോബര്‍ട് സില്‍വെസ്റ്റെര്‍ കെലിയ്ക്ക് 30 വര്‍ഷം കഠിന തടവ്. തന്റെ പരിപാടികള്‍ ആസ്വദിക്കാനെത്തിയവരാണ് കെലിയുടെ ഇരകളിലേറെയും. ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസില്‍ കെലി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

ആറാഴ്ചയിലേറെ നീണ്ടുനിന്ന വിചാരണയില്‍ പരാതിക്കാരായ ഒമ്പത് സ്ത്രീകളും രണ്ടു പുരുഷന്മാരും കെലിയുടെ കുറ്റകൃത്യങ്ങള്‍ വിവരിച്ചു. കെലിയ്ക്ക് കുറഞ്ഞത് 25 വര്‍ഷമെങ്കിലും ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇയാളെ വെറുതെ വിട്ടാല്‍ പൊതുസമൂഹത്തിന് വിപത്താണ്. നാണം കെട്ട, നീചമായ ഒരിക്കലും പൊറുക്കാനാവാത്ത അപരാധമാണ് കെലി ചെയ്തിരിക്കുന്നത്. അതില്‍ അയാള്‍ക്ക് കുറ്റബോധം ലവലേശമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

News,World,international,New York,Singer,Punishment, Fine,Molestation, Court, Singer R Kelly gets 30 years in jail for molestation


ശിക്ഷ 17 വര്‍ഷമായി കുറക്കണമെന്ന് കെല്ലിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കുറ്റകൃത്യം അതീവ ഗൗരവമുള്ളതാണെന്നും പ്രതി യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും ജൂറി നിരീക്ഷിച്ചു. സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് മറ്റു കുറ്റങ്ങള്‍. 

തുടര്‍ന്ന് തന്റെ ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം കെലി സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി ന്യൂയോര്‍കിലെ ഏഴംഗ കോടതി കണ്ടെത്തി. സംഗീതരംഗത്തെ തുടക്കക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനയാണ് പലരെയും വലയില്‍ വീഴ്ത്തിയതെന്നും പെണ്‍വാണിഭമടക്കം കെലിക്കെതിരെ ചുമത്തിയിരുന്ന ഒമ്പത് കുറ്റങ്ങളും തെളിഞ്ഞതായും കോടതി വിധിച്ചു.

Keywords: News,World,international,New York,Singer,Punishment, Fine,Molestation, Court, Singer R Kelly gets 30 years in jail for molestation 

Post a Comment