Follow KVARTHA on Google news Follow Us!
ad

Shahid Afridi says | ട്വന്റി-20 ലോകകപില്‍ പാകിസ്താന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് ശാഹിദ് അഫ്രീദി

Shahid Afridi says Pakistan can do well in World Twenty-20#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഇസ്ലാമാബാദ്: (www.kvartha.com) വരുന്ന ട്വന്റി-20 ലോകകപില്‍ പാകിസ്താന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് മുന്‍ ക്രികറ്റ് താരം ശാഹിദ് അഫ്രീദി. ടീം കരുത്തുറ്റതാണെന്നും മികച്ച സാധ്യതകളാണ് ടീമിനുള്ളതെന്നും താരം പറഞ്ഞു. ഒരു പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം വെളിപ്പെടുത്തിയത്.
  
Shahid Afridi says Pakistan can do well in World Twenty-20, News, international, Top-Headlines, Cricket, Pakistan, Australia, India, South Africa, Bangladesh, New Zealand, England, Afghanistan, Sidney, Final.

ട്വന്റി-20 ലോകകപിനായി പുറപ്പെടുന്ന സംഘത്തില്‍ നല്ല ബൗളര്‍മാരും ആക്രമിച്ചുകളിക്കാന്‍ കഴിയുന്ന ഓൾറൗൻഡര്‍മാരും ഉണ്ട്. ഓസ്‌ട്രേലിയയിലെ പിചുകളും മികച്ചതാണ്. അതുകൊണ്ട് തന്നെ നല്ല ഫലം ലഭിക്കുമെന്ന് കരുതുന്നതായും, മാന്‍ മാനജ്‌മെന്റാണ് പ്രധാനമെന്നും താരം പറയുന്നു. ടീമിലുള്ള താരങ്ങളൊക്കെ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ളവരും പരിശീലനമൊക്കെ അത് കഴിഞ്ഞ് പരിഗണിക്കേണ്ട വിഷയമാണെന്നും അതുകൊണ്ട് തന്നെ മാന്‍ മാനജ്‌മെന്റാണ് പ്രധാനമെന്നും അഫ്രീദി പറഞ്ഞു.

ഇന്‍ഡ്യയ്‌ക്കെതിരെ ഒക്ടോബര്‍ 23ന് മെല്‍ബണില്‍ വച്ചാണ് പാകിസ്താന്റെ ആദ്യ മത്സരം നടക്കുക. കഴിഞ്ഞ ട്വന്റി-20 ലോകകപ് ഗ്രൂപ് തലത്തില്‍ ഇരു ടീമുകളും തമ്മിലുണ്ടായിരുന്ന മത്സരത്തില്‍ പാകിസ്താനായിരുന്നു ജയം. ലോകകപുകളില്‍ ഇന്‍ഡ്യക്കെതിരായുള്ള പാകിസ്താന്റെ ആദ്യ വിജയമായിരുന്നു ഇത്.

ലോകകപില്‍ സൂപര്‍ 12 ഗ്രൂപ് രണ്ടിലാണ് ഇന്‍ഡ്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുപുറമെ ദക്ഷിണാഫ്രിക, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ഗ്രൂപില്‍ ഉണ്ടാകും. ഗ്രൂപ് ഒന്നില്‍ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇന്‍ഗ്ലന്‍ഡ്, അഫ്ഗാനിസ്താൻ എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകള്‍ കൂടി ഉണ്ടാവും.

ഒക്ടോബര്‍ 16ന് നടക്കുന്ന ആദ്യഘട്ട മത്സരത്തില്‍ ശ്രീലങ്ക, നമീബിയ ടീമുകള്‍ ഏറ്റുമുട്ടും. 22ന് സൂപര്‍ 12 മത്സരങ്ങള്‍ തുടങ്ങും. കഴിഞ്ഞ മത്സരത്തിലെ ഫൈനലിസ്റ്റുകളായ ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം സിഡ്‌നിയില്‍ നടക്കും. ഇന്‍ഡ്യ-പാകിസ്താന്‍ മത്സരം എംസിജിയിലാണ് നടക്കുക. സിഡ്‌നിയും അഡലെയ്ഡുമാണ് സെമിഫൈനലുകള്‍ക്ക് വേദിയാവുക. ഫൈനല്‍ മത്സരം നവംബര്‍ 13ന് എംസിജിയിലും നടക്കും.

2020ല്‍ ഓസ്‌ട്രേലിയയില്‍ വച്ച് നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ് ടൂര്‍ണമെന്റ് കോവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Keywords: Shahid Afridi says Pakistan can do well in World Twenty-20, News, international, Top-Headlines, Cricket, Pakistan, Australia, India, South Africa, Bangladesh, New Zealand, England, Afghanistan, Sidney, Final.

Post a Comment