Follow KVARTHA on Google news Follow Us!
ad

Salmonella Found | ചോകലേറ്റ് നിര്‍മാണ കംപനിയില്‍ സാല്‍മൊനല്ല ബാക്ടീരിയയുടെ സാന്നിധ്യം; പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു

Salmonella found in world's biggest chocolate plant#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബ്രസല്‍സ്: (www.kvartha.com) ബാരി കാലിബോട് എന്ന സ്വിസ് കംപനിയുടെ ബെല്‍ജിയന്‍ നഗരമായ വീസില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ സാല്‍മൊനല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പിന്നാലെ 73 വിവിധ കണ്‍ഫെക്ഷനറികള്‍ക്കായി ദ്രവരൂപത്തിലുള്ള ചോകലേറ്റിന്റെ മൊത്തവ്യാപാരം നടത്തുന്ന കംപനിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി കംപനി വക്താവ് കൊര്‍നീല്‍ വാര്‍ലോപ് എഎഫ്പിയോട് പറഞ്ഞു. കംപനിയില്‍ നിന്ന് വാങ്ങിയ ചോകലേറ്റ് കൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കരുതെന്ന് ഇടപാടുകാരോട് കംപനി ആവശ്യപ്പെട്ടു.

News,World,Food,Salmonella, Chocolate, Factory, Salmonella found in world's biggest chocolate plant


ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വീസിലെ ചോകലേറ്റ് നിര്‍മാണം നിര്‍ത്തിവച്ചതായും പരിശോധന നടത്തിയ സമയം മുതലുള്ള എല്ലാ ഉത്പന്നങ്ങളും തടഞ്ഞതായി വാര്‍ലോപ് അറിയിച്ചു. അണുബാധയുണ്ടായതായി കരുതുന്ന വിപണനം ചെയ്ത ചോകലേറ്റ് കൈപ്പറ്റിയ ഇടപാടുകാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വാര്‍ലോപ് പറഞ്ഞു. അണുബാധയുണ്ടായതായി കണ്ടെത്തിയ ചോകലേറ്റിന്റെ ഭൂരിഭാഗവും ഫാക്ടറിയില്‍ തന്നെയുണ്ടെന്നും വാര്‍ലോപ് കൂട്ടിച്ചേര്‍ത്തു. 

ഹെര്‍ഷെ, മോണ്ടലെസ്, നെസ് ലെ, യൂനിലിവര്‍ തുടങ്ങി വമ്പന്‍ വ്യവസായികള്‍ക്ക് ചോകലേറ്റ് വിതരണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ചോകലേറ്റ് നിര്‍മാണകേന്ദ്രമാണ് ബാരി കാലിബോട്. കംപനിയുടെ 2020-21 കാലയളവിലെ വാര്‍ഷിക വില്‍പന 2.2 മില്യന്‍ ടന്‍ ആണ്. 13,000 ലധികം ജീവനക്കാരുള്ള കംപനിയ്ക്ക് ആഗോളതലത്തില്‍ 60 ലേറെ നിര്‍മാണകേന്ദ്രങ്ങളാണുള്ളത്.

Keywords: News,World,Food,Salmonella, Chocolate, Factory, Salmonella found in world's biggest chocolate plant

Post a Comment