Follow KVARTHA on Google news Follow Us!
ad

Order for compensation | 28 രൂപ തിരികെ ലഭിക്കാൻ ഓടോറിക്ഷയുടെ പിറകെ പോകുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട യുവാവിന്റ കുടുംബത്തിന് 43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; നീതി 6 വർഷത്തിന് ശേഷം

Rs 43 lakh compensation awarded to kin of Mumbai man who died chasing auto for Rs 28#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) 28 രൂപ തിരികെ ലഭിക്കാൻ ഓടോറിക്ഷയുടെ പിറകെ പോകുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട പുരാണി വിക്രോളി സ്വദേശിയായ യുവാവിന്റെ കുടുംബത്തിന് ആറ് വർഷത്തിന് ശേഷം നീതി. മുംബൈയിലെ മോടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ചേതൻ അചിർനേക്കർ എന്ന യുവാവിന്റ കുടുംബത്തിന് 43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
  
Mumbai, India, News, Top-Headlines, Order, Compensation, Cash, Youth, Death, Accident, Accidental Death, Court Order, Insurance, Rs 43 lakh compensation awarded to kin of Mumbai man who died chasing auto for Rs 28.


എന്താണ് സംഭവം

2016 ജൂലൈ 23ന് പുലർചെ 1.30ന് ചേതൻ അചിർനേക്കർ മുംബൈ വിമാനത്താവളത്തിൽ നിന്ന് വിക്രോളി ഈസ്റ്റിലുള്ള തന്റെ വസതിയിലേക്ക് ഓടോറിക്ഷയിൽ മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ അചിർനേകർ ഓടോറിക്ഷാ ഡ്രൈവർക്ക് 200 രൂപ നൽകി. 172 രൂപയായിരുന്നു നിരക്ക്. ബാക്കി 28 രൂപ നൽകാൻ ഡ്രൈവർ വിസമ്മതിക്കുകയും പണം നൽകാതെ വേഗത്തിൽ ഓടിച്ചു പോവാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് തർക്കമുണ്ടായി. അതിനിടെ, ഓടോറിക്ഷ അചിർനേകറിന്റെ മേലിലേക്ക് മറിഞ്ഞു. മാരകമായ പരിക്കുപറ്റിയ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അദ്ദേഹത്തിൻറെ പിതാവും സംഭവത്തിന് സാക്ഷിയായിരുന്നു.

ഇതിന് പിന്നാലെ യുവാവിന്റെ കുടുംബം ട്രൈബ്യൂണലിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ നൽകി. ഓടോറിക്ഷാ ഉടമ കമലേഷ് മിശ്ര വാഹനം ഫ്യൂചർ ജനറലി ഇൻഡ്യ ഇൻഷുറൻസ് കംപനി ലിമിറ്റഡിൽ ഇൻഷുറൻസ് ചെയ്‌തിരിക്കുന്നതിനാൽ ഇരുവരും സംയുക്തമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കുടുംബം വാദിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റാണ് ചേതൻ മരിച്ചതെന്ന് മരണ സർടിഫികറ്റിലും പോസ്റ്റ്‌മോർടം റിപോർടിലും ട്രൈബ്യൂണൽ കണ്ടെത്തി. കൂടാതെ, ഓടോറിക്ഷാ ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി ട്രൈബ്യൂണൽ പറഞ്ഞു. 'ഓടോറിക്ഷയുടെ ഡ്രൈവർക്ക് നിർഭാഗ്യകരമായ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് അപകടം നടന്ന രീതി വ്യക്തമായി കാണിക്കുന്നു', എ എം ചന്ദേക്കർ അധ്യക്ഷനായ ട്രൈബ്യൂണൽ നിരീക്ഷിച്ചു.

തുടർന്ന് ചേതന്റെ കുടുംബത്തിന് ഇൻഷുറൻസ് കംപനിയും കമലേഷ് മിശ്രയും സംയുക്തമായി പലിശ ഉൾപെടെ 43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ചേതന്റെ മാതാപിതാക്കളായ ഗണപത്, സ്‌നേഹ അചിർനേകർ, ഇളയ സഹോദരൻ ഓങ്കാർ എന്നിവർക്ക് നൽകേണ്ട നഷ്ടപരിഹാരം കണക്കാക്കുമ്പോൾ ഇരയുടെ പ്രതിമാസ ശമ്പളമായ 15,000 രൂപയും പരിഗണിച്ചു. മരണസമയത്ത് ചേതൻ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു എന്നതാണ് ഇതിന് പിന്നിലെ കാരണം.

Post a Comment