Follow KVARTHA on Google news Follow Us!
ad

Ajit Doval Says | പ്രവാചകനെക്കുറിച്ചുള്ള നൂപുര്‍ ശര്‍മയുടെ മോശം പരാമര്‍ശത്തെച്ചൊല്ലിയുള്ള തര്‍ക്കം രാജ്യത്തിന്റെ യശസ്സിനെ ബാധിച്ചുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

Row over Nupur Sharma’s remarks on Prophet hit India’s reputation: NSA Ajit Doval#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപി നേതാക്കളായിരുന്ന നൂപുര്‍ ശര്‍മയും നവീന്‍ ജിന്‍ഡാലും പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദം, അന്താരാഷ്ട്ര തലത്തില്‍ ഇന്‍ഡ്യയുടെ യശസ്സിനെ ബാധിച്ചതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ പറഞ്ഞു.
  
New Delhi, India, News, Prophet, BJP, Controversy, NIA, Afghanistan, Jammu,Kashmir, Terrorism, Controversial Statements, Row over Nupur Sharma’s remarks on Prophet hit India’s reputation: NSA Ajit Doval.

'ഇത് രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി, ഇന്‍ഡ്യയ്ക്കെതിരെ ചില തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും യാഥാർഥ്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും ഇത് ഇടയാക്കി. അതുകൊണ്ട് നമ്മള്‍ മറ്റ് രാജ്യങ്ങളുമായി ഇടപഴകുകയും അവരോട് സംസാരിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഞങ്ങള്‍ എവിടെ പോയാലും ബന്ധപ്പെട്ടവരുമായി സംസാരിച്ചപ്പോഴെല്ലാം ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് പിന്നീട് മനസിലാകും. ആളുകള്‍ വൈകാരികമായി പ്രതികരിക്കുന്നത് ഒട്ടും ഉചിതമല്ല', ഡോവലിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോർട് ചെയ്തു.

അഫ്ഗാനിസ്താനിലെ ഒരു സിഖ് ആരാധനാലയത്തില്‍ അടുത്തിടെ നടന്ന ബോംബാക്രമണം ദൗര്‍ഭാഗ്യകരമാണെന്നും ആ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ ഇന്‍ഡ്യ പ്രതിജ്ഞാബദ്ധമാണെന്നും ഡോവല്‍ പറഞ്ഞു. 'ഞങ്ങള്‍ ധാരാളം സിഖുകാര്‍ക്ക് വിസ നല്‍കിയിട്ടുണ്ട്, വിമാനങ്ങള്‍ ലഭ്യമാകുമ്പോള്‍ അവരില്‍ ചിലര്‍ തിരികെ വരും. സിഖുകാരുടെ കാര്യം ഞങ്ങള്‍ വളരെ സഹാനുഭൂതിയോടെ നോക്കും. വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ഇന്‍ഡ്യ അതിന്റെ പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഞങ്ങള്‍ അവിടെയുള്ള സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്,' ഡോവല്‍ വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ സിവിലിയന്‍മാരുടെ കൊലപാതകം തുടരുന്നതിനെക്കുറിച്ച്, സര്‍കാര്‍ അത് കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഡോവല്‍ പറഞ്ഞു. '2019-ന് ശേഷം ജനങ്ങളുടെ മാനസികാവസ്ഥ മാറി. അവരിപ്പോള്‍ പാകിസ്താനെയും തീവ്രവാദത്തെയും അനുകൂലിക്കുന്നില്ല. ഹുറിയത് ഇന്ന് എവിടെയാണ്? എല്ലാ ബന്ദുകളും എവിടെയാണ്? തെറ്റിദ്ധരിപ്പിക്കപ്പെടുകയും ഇതിലേയ്ക്ക് കയറുകയും ചെയ്യുന്ന ചില വ്യക്തികളുണ്ട്. അവരെ അനുനയിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അവരുടെ കുടുംബങ്ങളും അതിനുള്ള ശ്രമത്തിലാണ്. ചില തന്‍സീമുകള്‍ (ഭീകരസംഘങ്ങള്‍) പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പൂര്‍ണ ദൃഢനിശ്ചയത്തോടെയാണ് ഞങ്ങള്‍ അവരോട് പോരാടുന്നത്. ഞങ്ങള്‍ തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നില്ല. നമുക്ക് തീവ്രവാദിയെ നേരിടണം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വളരെ പ്രതീക്ഷയിലാണ്,'അദ്ദേഹം പറഞ്ഞു.

Post a Comment