Follow KVARTHA on Google news Follow Us!
ad

Security Breach at TVM Medical College | വീണ്ടും സുരക്ഷാ വീഴ്ച്ച: തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ്; രോഗിയുടെ കൂട്ടിരിപ്പുകാരില്‍ നിന്ന് പണവുമായി കടന്നുകളഞ്ഞതായി പരാതി

Robbery in the guise of a doctor at Thiruvananthapuram Medical College #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയിലെ പേ വാര്‍ഡിലെ കൂട്ടിരിപ്പുകാരില്‍ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ 3500 രൂപയുമായി കടന്നുകളഞ്ഞതായി പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാര്‍ക്കാണ് പണം നഷ്ടമായത്. 

44 ആം നമ്പര്‍ പേ വാര്‍ഡിലാണ് മോഷണം നടന്നത്. ഹൃദയവാള്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡികല്‍ കോളജ് ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ പൂര്‍ത്തിയായി. 

തുടര്‍ന്ന് ശനിയാഴ്ച രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ ഗോമതിയെ പരിശോധിച്ചുവെന്നും സ്റ്റെതസ്‌കോപ് അടക്കം ഇട്ട് എത്തിയതിനാല്‍ ഡോക്ടറാണെന്ന വിശ്വാസമായിരുന്നുവെന്നും ഗോമതിയും ഭിന്നശേഷിക്കാരിയായ മകള്‍ സുനിതയും പറയുന്നു.

ഇയാള്‍ തന്നെ ഞായറാഴ്ച പുലര്‍ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്‌സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാന്‍ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നതെന്നും മെഡികല്‍ കോളജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോള്‍ പൊലീസിനെ സമീപിക്കെന്നായിരുന്നു മറുപടിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

News,Kerala,State,Thiruvananthapuram,Medical College,security,Complaint, Robbery, Robbery in the guise of a doctor at Thiruvananthapuram Medical College


ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡികല്‍ കോളജില്‍ മോഷണം നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രിയില്‍ കയറി മരുന്ന് മോഷ്ടിക്കുന്ന അവസ്ഥവരെയുണ്ടായിട്ടുണ്ട്. 
മോഷണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Keywords: News,Kerala,State,Thiruvananthapuram,Medical College,security,Complaint, Robbery, Robbery in the guise of a doctor at Thiruvananthapuram Medical College 

Post a Comment