Follow KVARTHA on Google news Follow Us!
ad

Road Accident | ആഡംബര വാഹനം മറ്റൊരു കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന 2 കുട്ടികള്‍ മരിച്ചു; യുവാവ് അറസ്റ്റില്‍

Sleeping on footpath, two children dead in accident involving BMW#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ബിഎംഡബ്ല്യു കാർ വാഗണ്‍ആർ കാറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് മേല്‍പാലത്തിനടിയില്‍ ഉറങ്ങുകയായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. എട്ടോളം പേര്‍ക്ക് പരിക്ക് പറ്റി. റോഷ്നി (ആറ്), സഹോദരന്‍ അമീര്‍ (10) എന്നിവരാണ് മരിച്ചത്. ബിഎംഡബ്ല്യു ഓടിച്ചിരുന്ന സാഹില്‍ നാരംഗിനെ (27) അറസ്റ്റുചെയ്തു.
  
New Delhi, India, News, Top-Headlines, Car, Accident, Car Accident, Arrest, Case, Injured, Accidental Death, Death, Police, Sleeping on footpath, two children dead in accident involving BMW.

അമ്മാവന്റെ പുതിയ ബിഎംഡബ്ല്യു കാറിന്റെ വേഗത പരിശോധിക്കുന്നതിനാണ് സാഹില്‍ വണ്ടിയെടുത്തതെന്നാണ് വിവരം. ജൂണ്‍ 10ന് ലോധി റോഡ് ഫ്‌ലൈ ഓവറിലാണ് സംഭവം. വാഗണ്‍ആറിലെ യാത്രക്കാര്‍ക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു.

പുലര്‍ചെ നാലരയോടെയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു, 'ഒരു കറുത്ത ബിഎംഡബ്ല്യു വാഗണ്‍ആറില്‍ ഇടിച്ചതായി ഞങ്ങള്‍ കണ്ടെത്തി, അത് ഫ്‌ലൈഓവറിന് താഴെ ഉറങ്ങുകയായിരുന്ന ആളുകളുടെ മേല്‍ മറിഞ്ഞു വീണു. ഇവരെ എയിംസ് ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ക്കും ഗുരുതരമായി പരിക്കേറ്റു', അദ്ദേഹം കൂട്ടിച്ചേർത്തു.

വാഗണ്‍ആര്‍ ഡ്രൈവറായ യതിന്‍ ശര്‍മയ്‌ക്കൊപ്പം (18) മൂന്ന് സുഹൃത്തുക്കളുണ്ടായിരുന്നെന്ന് അവർ പൊലീസിനോട് പറഞ്ഞു. 'ഞാന്‍ ഒരു വിദ്യാര്‍ഥിയാണ്, കൂടാതെ ഒരു പിആര്‍ പ്രൊമോടറായും പ്രവര്‍ത്തിക്കുന്നു. സുഹൃത്തുക്കളോടൊപ്പം സാമ്രാട് ഹോടലില്‍ നിന്ന് സൂര്യ ഹോടലിലേക്ക് പോവുകയായിരുന്നു. പുലര്‍ചെ 4.30 ഓടെ ഞങ്ങള്‍ ഫ്‌ലൈ ഓവര്‍ മുറിച്ച് കടക്കുമ്പോള്‍ ഒരു കറുത്ത കാര്‍ ഞങ്ങളുടെ കാറിന്റെ വലതുവശത്ത് ഇടിച്ച ശേഷം ഫ്‌ലൈ ഓവറിന്റെ അറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തില്‍ കാര്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ മറിഞ്ഞു വീഴുകയായിരുന്നു. എനിക്കും സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. ബിഎംഡബ്ല്യു ഡ്രൈവര്‍ മൂല്‍ചന്ദ് ഓടി പോയി', ശര്‍മ പറയുന്നു. ഇയാളുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

'പരിക്കേറ്റവരൊഴികെ ദൃക്സാക്ഷികളൊന്നും ഉണ്ടായിരുന്നില്ല. മേല്‍പ്പാലത്തിന് സമീപമുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ല. തുടര്‍ന്ന് ഞങ്ങള്‍ ഒബ്റോയ് ഹോടെല്‍, ലോധി റോഡ്, ബാരാപുള്ള എന്നിവയ്ക്ക് സമീപമുള്ള ക്യാമറകള്‍ നോക്കി. സിസിടിവി മാപിംഗ് ഉപയോഗിച്ചും 120-ലധികം ക്യാമറകള്‍ വിശകലനം ചെയ്തും കാര്‍ ബിഎംഡബ്ല്യു ആണെന്ന് തിരിച്ചറിഞ്ഞു. ഉടമയെ കണ്ടെത്തി, നോയിഡയിലെ ഒരു വര്‍ക് ഷോപില്‍ സര്‍വീസിനായി നല്‍കിയ കാര്‍ തന്റെ അനന്തരവന്‍ സാഹില്‍ നാരംഗിന്റെ (27) പക്കലാണെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. നിര്‍മാന്‍ വിഹാറിലെ വസതിയില്‍ നിന്നാണ് സാഹില്‍ അറസ്റ്റിലായത്. അംഗീകൃത റിപയര്‍ സെന്ററില്‍ നിന്നാണ് ബിഎംഡബ്ല്യു പിടിച്ചെടുത്തത്,' ഡിസിപി പറഞ്ഞു.

'താനും അമ്മാവനും വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ സാഹില്‍ പറഞ്ഞു. നിയമലംഘനം നടത്തിയ വാഹനം പുതുതായി വാങ്ങിയതാണ്. സാഹില്‍ കാറിന്റെ വേഗതയും നിയന്ത്രണവും പരിശോധിക്കുന്നതിനിടെയാണ് വാഗണ്‍ആറില്‍ ഇടിച്ചത്,' ഡിസിപി പറഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കുക, അതുമൂലം മരണം ഉണ്ടാക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സാഹിലിനെതിരെ കേസെടുത്തിരിക്കുന്നത്. അടുത്തിടെ ബിരുദം പൂര്‍ത്തിയാക്കിയ ഇയാള്‍ നോയിഡയില്‍ വസ്ത്രവ്യാപാരം നടത്തുകയാണ്', പൊലീസ് അറിയിച്ചു.

Post a Comment