Follow KVARTHA on Google news Follow Us!
ad

Rashtrapati Bhavan | 300-ലധികം മുറികൾ; നിർമിക്കാനെടുത്തത് 17 വർഷം; ഉപയോഗിച്ചത് 70 കോടി ഇഷ്ടികകൾ; ഇൻഡ്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ വിസ്മയിപ്പിക്കുന്ന ചരിത്രവും സവിശേഷതകളും അറിയാം

Rashtrapati Bhavan: History, design and other details#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യയുടെ രാഷ്ട്രപതി രാജ്യത്തിന്റെ പ്രഥമ പൗരനും സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫുമാണ്. ദേശീയ തലസ്ഥാനമായ ന്യൂഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി ഭവൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ്. ഈ കെട്ടിടത്തിന്റെ വാസ്തുവിദ്യ ലോകമെമ്പാടുമുള്ള ആളുകളെ വിസ്മയിപ്പിക്കുന്നു. ഡെൽഹിയിലെ റെയ്‌സിന മലനിരകളിലാണ് രാഷ്ട്രപതി ഭവൻ സ്ഥിതി നിലകൊള്ളുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെയും കഥപറയാനുണ്ട് രാഷ്‌ട്രപതി ഭവന്.
  
New Delhi, India, News, Top-Headlines, President, President Election, India, History, Job, Rashtrapati Bhavan: History, design and other details.



വൈസ്രോയിയുടെ ഭവനിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്

1911-ൽ, ബംഗാളിൽ നിന്ന് ഉയരുന്ന കലാപവും പോരാട്ടവും ഭയന്ന് ബ്രിടീഷ് ഭരണാധികാരികൾ തലസ്ഥാനം കൽകതയിൽ നിന്ന് ഡെൽഹിയിലേക്ക് മാറ്റി. ബംഗാളിലെ ഗവർണർ ജനറൽ ഇൻഡ്യയിലെ വൈസ്രോയി എന്നും അറിയപ്പെട്ടിരുന്ന കാലമായിരുന്നു അത്. വൈസ്രോയ് എന്നാൽ ബ്രിടീഷ് രാജ്ഞിയുടെ ഇൻഡ്യയിലെ പ്രതിനിധി എന്നാണ് അർഥമാക്കുന്നത്. ഇൻഡ്യയിലെ ബ്രിടീഷ് ഭരണത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഡെൽഹിയിൽ വൈസ്രോയിക്കായി ഒരു വലിയ കെട്ടിടം പണിയുന്ന ജോലികൾ ആരംഭിച്ചത്. വാസ്തുശില്പിയായ എഡ്വിൻ ലാൻഡ്സീർ ലുറ്റിയൻസാണ് ഈ കെട്ടിടം നിർമിച്ചത്.

1911-1916 വർഷത്തിനിടയിലാണ് കെട്ടിടം പൂർത്തിയാക്കാൻ സമയം നിശ്ചയിച്ചത്. ഇക്കാലയളവിൽ ഡെൽഹിയിലെ റെയ്‌സിന കുന്നിലെയും മാൽച ഗ്രാമങ്ങളിലെയും 300 ആളുകളുടെ ഏകദേശം 4000 ഹെക്ടർ ഭൂമി ബ്രിടീഷ് സർകാർ ഏറ്റെടുത്തു. നാല് വർഷം കൊണ്ട് ഈ കെട്ടിടം ഒരുക്കാനുള്ള പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഈ കെട്ടിടം പണിയാൻ 17 വർഷമെടുത്തു. 1912-ൽ തുടങ്ങിയ രാഷ്ട്രപതി ഭവന്റെ നിർമാണ പ്രവർത്തനങ്ങൾ 1929-ൽ പൂർത്തിയായി. ഈ കെട്ടിടം പണിയാൻ 70 കോടി ഇഷ്ടികകളും 30 ലക്ഷം കല്ലുകളും ഉപയോഗിച്ചുവെന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. ആകെ ഒരു കോടി 40 ലക്ഷം രൂപയാണ് ഈ കെട്ടിടം പണിയാൻ അന്ന് ചെലവഴിച്ചത്. നിർമാണത്തിൽ 29,000 ത്തോളം ആളുകൾ രാവും പകലും ജോലി ചെയ്തു. 1950 വരെ ഈ കെട്ടിടത്തെ വൈസ്രോയിസ് ഹൗസ് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഭരണഘടനാ നിർമാണത്തിന് ശേഷം ഇൻഡ്യ ഒരു പരമാധികാര രാഷ്ട്രമായി മാറുകയും അതിനുശേഷം രാഷ്ട്രപതി ഭവൻ എന്ന് പേരിടുകയും ചെയ്തു.


സവിശേഷതകൾ

രാഷ്‌ട്രപതി ഭവൻ മഹത്തായ വാസ്തുവിദ്യയുടെ ഉദാഹരണമാണ്. ഇൻഡ്യയുടെ പ്രാചീന ശൈലി, പാശ്ചാത്യ ശൈലി, മുഗൾ ശൈലി എന്നിവയുടെ ഉപയോഗം കെട്ടിടത്തിന്റെ നിർമാണത്തിൽ കാണാം. രാഷ്ട്രപതി ഭവന്റെ തൂണുകളിൽ മണികൾ കൊത്തിവച്ചിട്ടുണ്ട്. കർണാടകയിലെ മൂഡബിദ്രി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ജൈന ക്ഷേത്രത്തിൽ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. ഇറ്റലിയിലെ റോമിലെ ക്യൂറനൽ കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വസതിയാണിത്.


ഇവിടെ ഏകദേശം 340 മുറികളുണ്ട്. 750 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു, അതിൽ 245 പേർ രാഷ്ട്രപതിയുടെ സെക്രടേറിയറ്റിൽ ജോലി ചെയ്യുന്നു. രാഷ്ട്രപതി ഭവന് പിന്നിലെ മുഗൾ ഉദ്യാനം വിനോദസഞ്ചാരികൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു.

Post a Comment