Follow KVARTHA on Google news Follow Us!
ad

Police Booked | 'കളിക്കുന്നതിനിടെ വാക് തർക്കം: 7 വയസുകാരന്‍ ഡീസല്‍ ഒഴിച്ച് തീകൊളുത്തിയ 14 കാരൻ മരിച്ചു'; പൊലീസ് കേസെടുത്തു

Rajasthan: 7-Yr-Old Boy Pours Diesel on 14-Year-Old, Sets him on Fire Over Minor Scuffle; Booked#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ജയ്പൂര്‍: (www.kvartha.com) ഏഴ് വയസുകാരന്‍ 14 കാരനെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. നാടിനെ ഞെട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റിപോര്‍ടുകള്‍ പ്രകാരം, ഇരയ്ക്ക് 60 ശതമാനം പൊള്ളലേറ്റു, ഒരു മാസമായി എംബിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
  
Jaipur, Rajasthan, News, Top-Headlines, Police, Case, Boy, Fire, Death, Hospital, Treatment, Diesel, Investigates, Rajasthan: 7-Yr-Old Boy Pours Diesel on 14-Year-Old, Sets him on Fire Over Minor Scuffle; Booked.

മെയ് 13ന് ഉദ്യോഗ് നഗറിന് കീഴിലുള്ള പ്രേം നഗര്‍ കോളനിയിലെ വീടിന് സമീപം കളിക്കുന്നതിനിടെ താനും ഏഴുവയസുകാരനും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ആക്രമണം നടന്നതെന്ന് മരണത്തിന് മുമ്പ് പൊലീസിന് നല്‍കിയ മൊഴിയില്‍ ഇര പറഞ്ഞിരുന്നു.

വാക്ക് തര്‍ക്കത്തിനിടെ രോഷാകുലനായ 7 വയസുകാരന്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന തന്റെ പിതാവിന്റെ ഓടോറിക്ഷയില്‍ നിന്ന് ഒരു കുപ്പി ഡീസല്‍ എടുത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് 14 കാരൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണം നടന്നുവരികയാണ്.

Post a Comment