Follow KVARTHA on Google news Follow Us!
ad

R Madhavan responds | രാജ്യത്തെ ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണം തെറ്റായി പറഞ്ഞതിന് ട്രോൾ; മറുപടിയുമായി നടന്‍ മാധവന്‍

R Madhavan responds to troll who mocked him for misquoting number of Twitter users in India#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) ഇന്‍ഡ്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ചൊവ്വ ദൗത്യത്തിനായി ഹിന്ദു കലൻഡറോ പഞ്ചാംഗമോ ഉപയോഗിച്ചുവെന്ന അവകാശവാദത്തിന് ബോളിവുഡ് നടന്‍ മാധവനെ സമൂഹമാധ്യമ ഉപയോക്താക്കള്‍ ട്രോളി നിലംപരിശാക്കിയതിന് പിന്നാലെ അദ്ദേഹം വീണ്ടും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പരിഹാസപാത്രമാകുന്നു. രാജ്യത്തെ ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണം തെറ്റായി പറഞ്ഞതിനാണ് ഒരു ഉപയോക്താവ് അദ്ദേഹത്തെ വീണ്ടും പരിഹസിച്ചത്.
  
Chennai, India, News, Tamilnadu, Twitter, Actor, Cine Actor, Troll, Internet, Cinema, R Madhavan responds to troll who mocked him for misquoting number of Twitter users in India.

ഇന്‍ഡ്യയില്‍ 25 ലക്ഷം പേര്‍ മാത്രമേ ട്വിറ്ററില്‍ ഉള്ളൂ എന്ന് പറഞ്ഞ താരത്തെ വിമര്‍ശിക്കുന്ന വീഡിയോ ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ചിരുന്നു. പിന്നീടത് ഡിലീറ്റ് ചെയ്തു. അതില്‍ ഉപയോക്താവ് ഇങ്ങനെ കുറിച്ചിരുന്നു, ' മാധവന്‍ തന്റെ സിനിമയെ പ്രമോട് ചെയ്യുന്നതിനായി നിര്‍ത്താതെ വിഡ്ഢിത്തങ്ങൾ പറയുകാണ്, ഓരോ ദിവസം ചെല്ലുന്തോറും ഇത് കൂടുതല്‍ കൂടുതല്‍ ചിരി പടര്‍ത്തുന്നുണ്ട്. തന്റെ സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ലേ?'.

മാധവന്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്തു, 'ബ്രോ.. നിങ്ങള്‍ ഒരു സ്പോര്‍ട്സ്മാനാണ്.. എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. അതിനാലാണ് 250 ലക്ഷത്തിന് പകരം 25 ലക്ഷത്തില്‍ താഴെയാണെന്നാണ് പറഞ്ഞത്.. പക്ഷേ അത് ജനസംഖ്യയുടെ 1.7 % കുറവായിരുന്നു. ഇതായിരുന്നു എന്റെ അഭിപ്രായം .. എന്തിനാണ് ഇത്ര വിഷം ബ്രോ.. നിങ്ങളുടെ കായികരംഗത്തിന് ഇത് നല്ലതല്ല. '

1994ല്‍ ചാരവൃത്തി തെറ്റായി ആരോപിക്കപ്പെട്ട മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മാധവന്‍ തന്റെ കന്നി സംവിധാന സംരംഭമായ 'റോകട്രി: ദി നമ്പി ഇഫക്റ്റ്' എന്ന സിനിമയുടെ റിലീസിന് തയ്യാറെടുക്കുകയാണ്. തന്റെ ആദ്യ പ്രൊജക്റ്റിനായി, സംവിധായകരായ മണിരത്നം ('അലൈപായുതേ', 'ഗുരു'), രാജ്കുമാര്‍ ഹിരാനി ('3 ഇഡിയറ്റ്സ്') എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി മാധവന്‍ പറഞ്ഞു. 'ഒരു സമ്മര്‍ദം നിറഞ്ഞ ലൊകേഷനാക്കണ്ടതില്ലെന്ന് രാജ്കുമാര്‍ ഹിരാനിയില്‍ നിന്ന് ഞാന്‍ മനസിലാക്കി, അഭിനേതാക്കളോട് എങ്ങനെ സംസാരിക്കണം എന്നത് മണിയില്‍ നിന്ന് മനസിലാക്കി.', അദ്ദേഹം കൂട്ടിച്ചേർത്തു.

'റോകട്രി' പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന നാരായണന്റെ ആദ്യ നാളുകള്‍, ഒരു ശാസ്ത്രജ്ഞനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിനെതിരായ ചാരവൃത്തി ആരോപണങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനു മുമ്പ് വിവരിക്കുന്നു. വെള്ളിയാഴ്ച തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ഹിന്ദി, തമിഴ്, ഇൻഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ചു. തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ഇത് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

Post a Comment