മെയ് ഏഴിന് റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് ഭിന്നശേഷിക്കാരന് യാത്രാനുമതി നിഷേധിച്ചതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞ ആഴ്ചയാണ് പിഴ ചുമത്തിയത്. കുട്ടി പരിഭ്രാന്തിയിലായതിനാല്‍ റാഞ്ചി-ഹൈദരാബാദ് വിമാനത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതായി മെയ് ഒമ്പതിന് ഇന്‍ഡിഗോ അറിയിച്ചിരുന്നു.
പിഴ ചുമത്താനുള്ള ഡിജിസിഎ തീരുമാനത്തിനെതിരെ എയര്‍ലൈന്‍ അപീല്‍ നല്‍കില്ലെന്ന് ദത്തയെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു. ഡിജിസിഎയുടെ കണ്ടെത്തലുകള്‍ കംപനി ശ്രദ്ധിക്കുകയും അവ ഓരോന്നും നടപ്പിലാക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ വിമാനത്താവളത്തിലെ ഡോക്ടറെ വിളിക്കാമായിരുന്നെന്ന് അവര്‍ പറഞ്ഞു.
ഇക്കാര്യം ഞങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന് ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാന്‍ ശ്രമിക്കണമെന്ന് ഡിജിസിഎ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
'ഭിന്നശേഷിയുള്ള യാത്രക്കാരെ പരിചരിക്കാന്‍ ഞങ്ങള്‍ക്ക് ഇതിനകം തന്നെ ശക്തമായ പരിശീലന സംവിധാമുണ്ട്. ഞങ്ങള്‍ ഇതിനെക്കുറിച്ച് ഒരു വലിയ കേസ് സ്റ്റഡി നടത്തുകയും എല്ലാ പരിശീലകരുമായും (കാബിന്‍ ക്രൂ അംഗങ്ങളെയും ഗ്രൗണ്ട് സ്റ്റാഫിനെയും പരിശീലിപ്പിക്കുന്ന) സംസാരിക്കുകയും എന്താണ് വേണ്ടതെന്ന് നോക്കുകയും ചെയ്യു.', അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിക്കാരനെ കൈകാര്യം ചെയ്തതില്‍ പോരായ്മയുണ്ടെന്നും ഇത് സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും കഴിഞ്ഞ ശനിയാഴ്ച ഡിജിസിഎ പറഞ്ഞിരുന്നു.