Follow KVARTHA on Google news Follow Us!
ad

Building collapses | മുംബൈയിലെ കല്‍ബാദേവി മേഖലയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു; അപകടം അറ്റകുറ്റ പണി നടക്കുന്നതിനിടെ; ആളപായമില്ല

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,Building Collapse,Report,Trending,National,News,
മുംബൈ: (www.kvartha.com) മുംബൈയിലെ കല്‍ബാദേവി പ്രദേശത്തെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടമെന്ന് സ്ഥലത്തുണ്ടായിരുന്ന ഒരു ജൂനിയര്‍ എന്‍ജിനീയറെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു. കല്‍ബാദേവിയിലെ ബദാം വാദിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് തകര്‍ന്നത്.

Portion of vacated building collapses in Mumbai's Kalbadevi area, Mumbai,Building Collapse, Report, Trending, National, News.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മെട്രോപൊളിറ്റന്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ബോര്‍ഡില്‍ (MFB) സംഭവം റിപോര്‍ട് ചെയ്തത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ ആറ് വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.



തിങ്കളാഴ്ച രാത്രി മുംബൈയിലെ നായിക് നഗര്‍ മേഖലയിലെ കുര്‍ള ഈസ്റ്റിലും നാല് നില കെട്ടിടം തകര്‍ന്നുവീണിരുന്നു. അപകടത്തില്‍ 19 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമകള്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (IPS) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു.

Keywords: Portion of vacated building collapses in Mumbai's Kalbadevi area, Mumbai,Building Collapse, Report, Trending, National, News.

Post a Comment