Follow KVARTHA on Google news Follow Us!
ad

Man killed by father | മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ വയോധികനായ പിതാവ് അറസ്റ്റില്‍; സംഭവം മരുമകളെ ബലാത്സംഗം ചെയ്‌തെന്ന കേസിന്റെ വിചാരണയ്ക്കിടെ

Police: TN man killed by father#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
തൂത്തുക്കുടി: (www.kvartha.com) തൂത്തുക്കുടി കോടതി ക്യാംപസിന് സമീപം ചൊവ്വാഴ്ച പട്ടാപ്പകല്‍ മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ വയോധികൻ അറസ്റ്റില്‍. കവര്‍ണഗിരിക്ക് സമീപം സുന്ദരലിംഗനഗറിലെ ടി കാശിരാജന്‍ (36) ആണ് മരിച്ചത്. കാശിരാജന്റെ ഭാര്യയായ മഹാലക്ഷ്മിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മഹിളാ കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ഹാജരാകാനാണ് കവര്‍ണഗിരിയിലെ കെ തമിഴളഗന്‍ (60) എത്തിയതെന്ന് പൊലീസ് പറഞ്ഞു.
  
Tamilnadu, India, News, Top-Headlines, Case, Son, Murder, Case, Murder case, Father, Molestation, Court, Police, Police: TN man killed by father.

മറ്റൊരു മകന്‍ കടല്‍രാജ, അനന്തരവന്‍ കാശിദുരൈ എന്നിവര്‍ക്കൊപ്പമാണ് തമിഴളഗന്‍ കാറില്‍ കോടതിയിലെത്തിയത്. 'കോടതി ക്യാംപസിന് സമീപം കാത്തുനിന്ന കാശിരാജന്‍ അരിവാളുകൊണ്ട് പിതാവിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍, ആക്രമണത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ തമിഴളഗനും രണ്ട് കൂട്ടാളികളും കാശിരാജനില്‍ നിന്ന് ആയുധം തട്ടിയെടുക്കുകയും തമിഴളഗന്‍ മകനെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു', പൊലീസ് പറഞ്ഞു.

തുടർന്ന് തമിഴളഗന്‍, കടല്‍രാജ, കാശിദുരൈ എന്നിവരെ പൊലീസ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാശിരാജന്റെ മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചു. തമിഴളഗനെതിരെ കൊലക്കുറ്റത്തിനും കേസെടുത്തു. ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തമിഴളഗന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വാഹനാപകടം നടത്തി പിതാവിനെ കൊലപ്പെടുത്താന്‍ കാശിരാജന്‍ നേരത്തെ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വിവാദങ്ങൾക്കിടെ ഏപ്രില്‍ 10ന് മഹാലക്ഷ്മി ആത്മഹത്യ ചെയ്തിരുന്നു.

Post a Comment