Follow KVARTHA on Google news Follow Us!
ad

Modi to visit UAE | പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച യുഎഇയിലെത്തും; ശൈഖ് മുഹമ്മദിനെ സന്ദർശിക്കും

PM Modi to visit UAE on Tuesday #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച യുഎഇയിലെത്തും. അന്ന് രാത്രി തന്നെ അദ്ദേഹം ഇൻഡ്യയിലേക്ക് മടങ്ങുകയും ചെയ്യും. 26 മുതൽ 28 വരെ ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദബിയിൽ എത്തിച്ചേരുക.
           
PM Modi to visit UAE on Tuesday, International, News, Top-Headlines, Dubai, Germany, Narendra Modi, Visit, Prime Minister, Abu Dhabi, UAE, President.

പുതിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാനെ നേരിൽകണ്ട് അഭിനന്ദിക്കാനും പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സാഇദ് ആൽ നഹ്യാന്റെ വിയോഗത്തിൽ നേരിട്ട് അനുശോചനം അറിയിക്കാനുമാണ് പ്രധാനമന്ത്രി എത്തുന്നത്.

2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവിൽ യുഎഇ സന്ദർശിച്ചത്. അന്ന് ഓർഡർ ഓഫ് സാഇദ് പുരസ്കാരം സമ്മാനിച്ചിരുന്നു. യുഎഇയിലെ ഏറ്റവും ഉന്നത പുരസ്കാരമാണ് ഓർഡർ ഓഫ് സാഇദ്. 2015-ലും 2018-ലും പ്രധാനമന്ത്രി യുഎഇയിൽ സന്ദർശനം നടത്തിയിരുന്നു.

Keywords: PM Modi to visit UAE on Tuesday, International, News, Top-Headlines, Dubai, Germany, Narendra Modi, Visit, Prime Minister, Abu Dhabi, UAE, President.
< !- START disable copy paste -->

Post a Comment