Follow KVARTHA on Google news Follow Us!
ad

Modi stops car | ആഹ്ലാദപ്രകടനം നടത്തുന്ന ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാൻ റോഡിൽ കാർ നിർത്തി പ്രധാനമന്ത്രി; അപൂർവ കാഴ്ചയ്ക്ക് വേദിയായി ബെംഗ്ളുറു

PM Modi stops car on Bengaluru street to greet cheering crowd#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com)  കര്‍ണാടക സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാന്‍ കാര്‍ നിര്‍ത്തി. തിങ്കളാഴ്ച എയര്‍ഫോഴ്സ് സ്റ്റേഷന്‍ ട്രെയിനിംഗ് കമാന്‍ഡ് ഹെഡ്ക്വാര്‍ടേഴ്സില്‍ നിന്ന് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സയന്‍സിലേക്കുള്ള യാത്രാമധ്യേ ബിജെപിയുടെ പതാകകള്‍ വീശി 'മോദി, മോദി' മുദ്രാവാക്യം ഉയര്‍ത്തുന്ന ജനക്കൂട്ടത്തെ കണ്ട്, മോദി തന്റെ കാര്‍ കുറച്ച് മിനിറ്റ് നിര്‍ത്തി സീറ്റില്‍ നിന്ന് എഴുന്നേറ്റു. അവരെ കൈവീശി കാണിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി കൈകള്‍ കൂപ്പി നന്ദിസൂചകമായി അവര്‍ക്ക് നേരെ 'നമസ്തേ' ആംഗ്യം കാണിച്ചു.
  
Bangalore, Karnataka, News, Top-Headlines, Prime Minister, Narendra Modi, Road, Car, Vehicles, People, Visit, PM Modi stops car on Bengaluru street to greet cheering crowd.

ഐ ഐ എസ് സിയിലെ തന്റെ പരിപാടിയുടെ വേദിയിലേക്ക് വാഹനം നീങ്ങുമ്പോള്‍ അദ്ദേഹം ജനക്കൂട്ടത്തിന് നേരെ കൈവീശുന്നത് തുടര്‍ന്നു. പ്രധാനമന്ത്രിയുടെ യാത്ര കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച നേരത്തെ എത്തിയ മോദി, നഗരത്തിലും മൈസൂറിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുകയും ചെയ്യും.

Post a Comment