Follow KVARTHA on Google news Follow Us!
ad

Party fund scam | പയ്യന്നൂരിലെ പാർടി തുക തിരിമറി വിവാദം: പരാതിക്കാരനായ സിപിഎം ഏരിയാ സെക്രടറിയെ പുറത്താക്കിയതിൽ അമർഷം പുകയുന്നു: വി കുഞ്ഞികൃഷ്ണന് അനുകൂലമായി പോസ്റ്റർ പ്രചാരണം

Payyannur party fund scam: Anger erupts over sacking of the complainant#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പയ്യന്നുർ: (www.kvartha.com) പയ്യന്നൂർ സിപിഎമിലെ പാർടി തുക തിരിമറി വിവാദത്തിൽ പരാതിക്കാരനെതിരെ നടപടി എടുത്ത സംഭവത്തിൽ പാർടി അണികളിലും പ്രാദേശിക നേതൃത്വത്തിലും അമർഷം പുകയുന്നു. ആരോപണം ഉന്നയിച്ച ഏരിയാ സെക്രടറി വി കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്നു നീക്കിയത്തിനെതിരെ പാർടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അണികളുടെ വികാരം മാനിക്കാതെ നേതൃത്വം സ്വീകരിച്ച നടപടിക്കെതിരെ പയ്യന്നൂർ നഗരത്തിലും പരിസര പ്രദേശത്തും പോസ്റ്റർ പ്രചാരണം നടന്നു. സാമൂഹ്യ മാധ്യമങ്ങളിലും അണികളുടെ പ്രതിഷേധം ഉയരുന്നുണ്ട്.
  
Payyannur, Kannur, News, Top-Headlines, Political party, Controversy, Complaint, CPM, Scam, Payyannur party fund scam: Anger erupts over sacking of the complainant.

എന്നാൽ ആരോപണ വിധേയർക്കെതിരായ നടപടി തരം താഴ്ത്തലിൽ അവസാനിച്ചപ്പോൾ പരാതിക്കാരനായ കുഞ്ഞിക്കൃഷ്ണനെ ഏരിയാ സെക്രടറി സ്ഥാനത്ത് നിന്നും നീക്കിയ നടപടി റിപോർട് ചെയ്ത ഏരിയാ കമിറ്റി യോഗത്തിൽ നാല് ഏരിയാ കമിറ്റി അംഗങ്ങൾ മാത്രമാണ് തിരുമാനത്തെ അനുകൂലിച്ചത്. മറ്റുള്ളവർ തീരുമാനത്തിനെതിരെ എതിർപ്പുന്നയിച്ചിരുന്നു.

അതെ സമയം പുതിയ സെക്രടറിയായി ടി വി രാജേഷിനെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച രാത്രി വരെ നീണ്ട ഏരിയാ കമിറ്റി യോഗത്തിലായിരുന്നു തീരുമാനം. പിന്നാലെ വെള്ളിയാഴ്ച വൈകീട്ട് ചേർന്ന പയ്യന്നൂർ എരിയിലെ എല്ലാ ജനറൽ ബോഡി യോഗത്തിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. നടപടിക്കെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകാനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും പരാതിയുമായി പോകാൻ താൽപര്യമില്ലെന്നുമുള്ള നിലപാടിലാണ് കുഞ്ഞികൃഷ്ണൻ.

ഇതിനിടെ പാർടി നടപടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും അണികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സത്യത്തിനായി നിലകൊണ്ട പയ്യന്നൂരിലെ ധീരനായ നേതാവ് എന്നാണ് ചിലരുടെ ഫോൺ സ്റ്റാറ്റസുകൾ. ഒരു കമ്യൂണിസ്റ്റിൻ്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിന് നേരെയും, രണ്ട് വഴി പിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും എന്നാണ് മറ്റു ചിലരുടെ സ്റ്റാറ്റസുകൾ,

കുഞ്ഞികൃഷ്ണനെതിരെ എടുത്ത നടപടി തിരുത്തിയില്ലെങ്കിൽ മാധ്യമങ്ങളിലൂടെ കൂടുതൽ കാര്യം വെളിപ്പെടുത്തുമെന്നാണ് വെള്ളൂരിലെ ഒരു പ്രമുഖ നേതാവ് ഈ വിഷയത്തിൽ പ്രതികരിച്ചത്. വെള്ളൂർ ലോകൽ ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന കമിറ്റി അംഗം എം പ്രകാശൻ മാസ്റ്റർ ആണ് നടപടി റിപോർട് ചെയ്തത്.

Keywords: Payyannur, Kannur, News, Top-Headlines, Political party, Controversy, Complaint, CPM, Scam, Payyannur party fund scam: Anger erupts over sacking of the complainant.

Post a Comment