Follow KVARTHA on Google news Follow Us!
ad

Patna SpiceJet flight | സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ എന്‍ജിനില്‍ നിന്ന് തീപ്പൊരി പുറത്തേക്ക്; വീഡിയോ കാണാം

Patna SpiceJet flight: Video shows sparks coming out of engine as plane was mid-air | WATCH#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പാട്‌ന: (www.kvartha.com) ഡെല്‍ഹിയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം പാറ്റ്നയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാര്‍ക്കിടയില്‍ ആശങ്കയും ഭയവും ഉണ്ടായി. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിന് മുമ്പ് എന്‍ജിനില്‍ നിന്ന് തീപ്പൊരികള്‍ പുറത്തേക്ക് വരുന്നതായി കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നു.

  
Patna, New Delhi, India, News, Top-Headlines, Air Plane, Spice jet, Land, Investigates, Patna SpiceJet flight: Video shows sparks coming out of engine as plane was mid-air | WATCH.

രണ്ട് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആകെ 185 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. പക്ഷി ഇടിച്ചതാണ് തീപ്പൊരി കാരണമെന്ന് പിന്നീട് കണ്ടെത്തി. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ജില്ലാ, എയര്‍പോര്‍ട് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഡെല്‍ഹിയിലേക്കുള്ള വിമാനം പാറ്റ്ന വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. '185 യാത്രക്കാരെയും സുരക്ഷിതമായി എത്തിച്ചു. എൻജിനീയറിംഗ് സംഘം കൂടുതല്‍ പരിശോധന നടത്തുകയാണ്', പട്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
Keywords: Patna, New Delhi, India, News, Top-Headlines, Air Plane, Spice jet, Land, Investigates, Patna SpiceJet flight: Video shows sparks coming out of engine as plane was mid-air | WATCH.

Post a Comment