Follow KVARTHA on Google news Follow Us!
ad

HC to buy iPhone | എല്ലാ ജഡ്ജിമാര്‍ക്കും ഐഫോണ്‍ 13 പ്രോ 256 ജിബി വാങ്ങാന്‍ പട്ന ഹൈകോടതി തീരുമാനം; കുറഞ്ഞ വിലയ്ക്കായി ടെന്‍ഡര്‍ നല്‍കി

Patna High Court to buy iPhone 13 Pro 256GB for all judges, tender issued seeking lowest price #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പാട്‌ന: (www.kvartha.com) കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും ഐഫോണ്‍ 13 പ്രോ 256 ജിബി (iPhone 13 Pro 256GB) വാങ്ങാന്‍ വിതരണക്കാരെയോ അംഗീകൃത ഡീലര്‍മാരെയോ ക്ഷണിച്ചുകൊണ്ട് പട്ന ഹൈകോടതി ടെന്‍ഡര്‍ പുറപ്പെടുവിച്ചു. താല്‍പര്യമുള്ള വിതരണക്കാരോട് ജിഎസ്ടിയും സര്‍വീസ് ചാര്‍ജുകളും ഉള്‍പെടെയുള്ള മോഡലുകള്‍ക്ക് വില പറയാനും ടെന്‍ഡര്‍ ആവശ്യപ്പെടുന്നു.
       
Patna High Court to buy iPhone 13 Pro 256GB for all judges, tender issued seeking lowest price, National, News, Top-Headlines, Patna, High Court, Judge, Mobile Phone, GST, PAN Card, Aadhar.

ക്വടേഷനില്‍ 'ജിഎസ്ടി നമ്പര്‍, പാന്‍, ആധാര്‍, ഇമെയില്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോൺ നമ്പര്‍' എന്നിവ വ്യക്തമായി രേഖപ്പെടുത്താന്‍ വിതരണക്കാരോടോ ഡീലര്‍മാരോടോ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ അല്ലെങ്കിൽ കടയുടെ ആസ്ഥാനം അല്ലെങ്കിൽ ഓഫീസ് പാട്നയിലായിരിക്കണം, മുന്‍കൂറായി പണം നൽകില്ല, ഡ്യൂപ്ലികേറ്റായി ബില്‍ സമര്‍പിച്ചതിന് ശേഷം പണത്തിന് പകരം ബാങ്ക് (സിഎഫ്എംഎസ് മോഡ്) വഴി പണമടയ്ക്കുകയും ചെയ്യും,' ടെന്‍ഡര്‍ വ്യക്തമാക്കുന്നു.

ഐഫോണിന്റെ അറ്റകുറ്റപ്പണികള്‍ ആവശ്യപ്പെടുമ്പോള്‍ കംപനിയോ വിതരണക്കാരോ തയ്യാറാകണമെന്നും പട്ന ഹൈകോടതി വ്യക്തമാക്കുന്നു. കൂടാതെ, 'കേടാകുന്ന സാമഗ്രികള്‍ വാറന്റി കാലയളവിനുള്ളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സൗജന്യമായി മാറ്റിസ്ഥാപിക്കേണ്ടതാണ്'. ഐഫോണ്‍ 14 സീരീസ് പുറത്തിറക്കാൻ കുപ്പര്‍ടിനോ ആസ്ഥാനമായുള്ള ടെക് ഭീമന്‍ ആപിൾ തയ്യാറെടുക്കുന്ന സമയത്താണ് ഈ നീക്കം. ഐഫോണ്‍ 14 സീരീസ് സെപ്റ്റംബര്‍ മാസത്തോടെ ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു. നിര്‍ദിഷ്ട തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടതുണ്ടെന്ന് അറിയുന്നു.

എല്ലാ വര്‍ഷത്തേയും പോലെ, ഈ വര്‍ഷവും ഐഫോണ്‍ 14 സീരീസില്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്‌സ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയുള്‍പെടെ നാല് മോഡലുകള്‍ ഉണ്ടാവുമെന്ന് പറയുന്നു. പ്രോ മോഡലുകള്‍ ഡിസൈനിന്റെയും പ്രകടനത്തിന്റെയും കാര്യത്തില്‍ അവരുടെ മുന്‍ഗാമികളെ അപേക്ഷിച്ച് വലിയ അപ്ഗ്രേഡാണെന്നാണ് വിവരം. ഐഫോണ്‍ 14 പ്രോ ഗുളിക ആകൃതിയിലുള്ള ഡിസൈനുമായി വരുമെന്ന് സൂചനയുണ്ട്, ഇത് വൈഡ് നോചുമായി വരുന്ന ഐഫോണ്‍ 13 ല്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.

Keywords: Patna High Court to buy iPhone 13 Pro 256GB for all judges, tender issued seeking lowest price, National, News, Top-Headlines, Patna, High Court, Judge, Mobile Phone, GST, PAN Card, Aadhar.
< !- START disable copy paste -->

Post a Comment