Follow KVARTHA on Google news Follow Us!
ad

Nothing Phone | സസ്‍പെൻസുകൾ നിറച്ച് നതിങ് ഫോൺ 1 ജൂലൈ 12ന് വിപണിയിലെത്തും; ഐഫോണിന് സമാനമെന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ; ഒന്നും പറയാതെ കംപനി; എന്തായിരിക്കും ഒളിപ്പിച്ച് വെച്ചിരിക്കുന്ന രഹസ്യങ്ങൾ?

Nothing Phone (1) Looks Like A Stripped iPhone 12?#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) കഴിഞ്ഞ കുറേ ദിവസങ്ങളായി നതിങ് ഫോണിനെ (Nothing Phone 1) കുറിച്ച് ധാരാളം കിംവദന്തികൾ പ്രചരിക്കുകയാണ്. ഫോണിനെ സംബന്ധിച്ച് ഓരോ ദിവസവും പുതിയ അപ്‌ഡേറ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ലൻഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് കംപനിയായ നതിങ് പുറത്തിറക്കാനൊരുങ്ങുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണിത്. വൺപ്ലസിന്റെ സ്ഥാപകനായ കാൾ പേയ് ആണ് പുതിയ ബ്രാൻഡിന് പിന്നിൽ. അടുത്തിടെ ഇതിന്റെ ഒരു വീഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. 'Preparing Phone (1) ft Karl Pei' എന്ന തലക്കെട്ടിലുള്ള വീഡിയോ കംപനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിട്ടുണ്ട്.
  
New Delhi, India, News, Top-Headlines, Mobile Phone, Social-Media, Secret, London, YouTube, Smart Phone, Twitter, Nothing Phone (1) Looks Like A Stripped iPhone 12?.വീഡിയോയിൽ സ്മാർട്ഫോൺ നേരിട്ട് കാണിക്കുന്നില്ല. വീഡിയോയുടെ അവസാനം, ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് സ്മാർട്ഫോണിന്റെ ഒരു ദൃശ്യം അവതരിപ്പിച്ചു. സുതാര്യമായ ബാക് പാനലിനുള്ളില്‍ ലൈറ്റ് സ്ട്രിപുകള്‍ വെച്ച് അലങ്കരിച്ച വിധത്തിലാണ് ഡിസൈന്‍. പതിവ് ബാക് പാനല്‍ രൂപകല്‍പനയില്‍ നിന്ന് മാറി സഞ്ചരിക്കുകയാണ് നതിങ്. പിൻവശത്ത്, ലംബമായി അടുക്കിയിരിക്കുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണവും വ്യക്തമായി കാണാം. ഈ സ്മാർട്ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങളോ സൂചനകളോ വീഡിയോയിൽ നൽകിയിട്ടില്ല.

നതിംഗ് ഫോണിന്റെ (1) ഡിസൈൻ ട്വിറ്ററിൽ പങ്കിട്ടതിന് തൊട്ടുപിന്നാലെ, സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ഐഫോൺ 12 മായി അതിനെ താരതമ്യം ചെയ്യാൻ തുടങ്ങി. ചിലർ ഐഫോൺ 12 ന്റെ കോപിയാണെന്ന് ചൂണ്ടിക്കാണിച്ചു. പിൻ ക്യാമറ മൊഡ്യൂൾ ഐഫോൺ 12ന് സമാനമാണ്. ഫോണിന് ഫ്ലാറ്റ് എഡ്ജ്ഡ് ഡിസൈൻ ഉണ്ട് കൂടാതെ വയർലെസ് ചാർജിംഗ് കോയിൽ ദൃശ്യമാണ്. ഐഫോൺ 12-ന്റെ പിൻ പാനൽ തുറന്നാൽ, അത് നതിംഗ് ഫോണിന് തുല്യമാകുമെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

അതേസമയം ഫോണിനെ കുറിച്ച് പൂർണമായ ഒരു വിവരവും ലഭ്യമല്ലാത്തതിനാൽ ഐഫോണിന്റെ കോപിയാണോ അല്ലെയോ എന്നൊന്നും ഇപ്പോൾ പറയാനാവില്ല. നതിംഗ് ഫോണിന് 90Hz പുതുക്കൽ നിരക്ക് പിന്തുണയ്‌ക്കാൻ കഴിയുന്ന 6.55 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. Snapdragon 7 Gen 1 SoC പ്രോസസർ ആയിരിക്കും ഉണ്ടാവുകയെന്നാണ് റിപോർട്. 45W ചാർജിംഗ് പിന്തുണയുള്ള 4,500 mAh ബാറ്ററിയുമായി ഫോൺ വരാം.

കംപനിയുടെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ഒരു വെർച്വൽ ഇവന്റിൽ ജൂലൈ 12 ന് നതിംഗ് ഫോൺ (1) ലോഞ്ച് ചെയ്യും. ശേഷം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ് കാർടിൽ ഇത് ലഭ്യമാവും. അതിനിടെ ഫ്ലിപ് കാർടിൽ ഉടൻ തന്നെ പ്രീ-ബുകിംഗ് ആരംഭിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഉപയോക്താക്കൾക്ക് 2,000 രൂപയ്ക്ക് ഫോൺ മുൻകൂട്ടി ബുക് ചെയ്യാൻ കഴിഞ്ഞേക്കാം. എന്തായാലും നതിങ് ഒളിപ്പിച്ച് വെച്ചിരിക്കുന്ന രഹസ്യമെന്തെന്നറിയാൻ ജൂലൈ 12 വരെ കാത്തിരിക്കുകയെ വഴിയുള്ളൂ.


Post a Comment