Follow KVARTHA on Google news Follow Us!
ad

Young man arrested | മുമ്പ് ജോലി ചെയ്തിരുന്ന വീട്ടില്‍ മോഷണം നടത്തിയെന്ന കേസിൽ യുവാവ് പിടിയില്‍; '34 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചു'

Mumbai: 29-year-old held for burgling former employer's house#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) തന്റെ മുന്‍ തൊഴിലുടമകളുടെ വീട്ടില്‍ മോഷണം നടത്തിയെന്ന കേസിൽ യുവാവിനെ പൊലീസ് പിടികൂടി. 34 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങളാണ് മധ്യപ്രദേശ് സ്വദേശിയായ ഇയാൾ മോഷ്ടിച്ചതെന്നാണ് പരാതി.
  
Mumbai, India, News, Top-Headlines, Police, Theft, Robbery, Cash, Case, Youth, Madhya pradesh, Complaint, Mumbai: 29-year-old held for burgling former employer's house.


പൊലീസ് പറയുന്നത്

'അപര്‍ ഗോവിന്ദ് നഗറില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന നഗരത്തിലെ ഒരു അഭിഭാഷകന്റെ വസതിയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകീട്ട് വാരണാസിയിലേക്കുള്ള യാത്ര കഴിഞ്ഞ് എത്തിയ കുടുംബം കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന നിലയില്‍ കണ്ടു. വീട്ടില്‍ നിന്ന് 34.41 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഇപ്പോഴത്തെ ജീവനക്കാരനോ അല്ലെങ്കില്‍ മുന്‍ ജീവനക്കാരെയോ സംശയം ഉണ്ടോയെന്ന് പരാതിക്കാരനോട് ചോദിച്ചു, വീട്ടുജോലിക്കാരനായി ജോലി ചെയ്തിരുന്ന അക്ഷയ്കുമാര്‍ ജാതവിനെ (29) അടുത്തിടെ പിരിച്ചുവിട്ടതായി ഞങ്ങളോട് പറഞ്ഞു. അയാളുടെ മൊബൈല്‍ ഫോൺ ലൊകേഷന്‍ പരിശോധിച്ചപ്പോള്‍ മുംബൈയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ മോഷണം നടന്ന ദിവസം സ്ഥലം വിട്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ഞങ്ങള്‍ ഇയാളെവിടെ ആണെന്ന് പരിശോധിച്ചപ്പോള്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉണ്ടെന്ന് കണ്ടെത്തി,.

പൊലീസ് ഇന്‍ഡോറിലേക്ക് പോയി, വെള്ളിയാഴ്ച ഇന്‍ഡോര്‍ മാര്‍കറ്റില്‍ നിന്ന് പ്രതിയെ കണ്ടെത്തി. ഇന്‍ഡോറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് ജാതവിന്റെ വീട്. ശനിയാഴ്ച ജന്മനാട്ടിലേക്ക് പോകുന്നതിനായി രാത്രി തങ്ങാന്‍ ഒരു ഹോടല്‍ അന്വേഷിക്കുകയായിരുന്നു അയാൾ. ഞങ്ങള്‍ അവനെ തടഞ്ഞു, മോഷ്ടിച്ച ആഭരണങ്ങളെല്ലാം കണ്ടെടുത്തു. തുടര്‍ന്ന് ജാതവിനെ മുംബൈയിലെത്തിച്ച് അറസ്റ്റ് ചെയ്തു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു', ദിന്‍ദോഷി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രകാന്ത് ഗാര്‍ഗെ പറഞ്ഞു.

Post a Comment