Follow KVARTHA on Google news Follow Us!
ad
Posts

Missile attack | യുക്രൈനില്‍ ഷോപിംഗ് മോളില്‍ മിസൈല്‍ ആക്രമണം; 10പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരുക്ക്

Missile attack on shopping mall in Ukraine; 10 killed and 40 injured#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ക്രെമെന്‍ചുക്: (www.kvartha.com) യുക്രൈനില്‍ ഷോപിംഗ് മോളില്‍ മിസൈല്‍ ആക്രമണം. മധ്യ യുക്രൈനിയന്‍ നഗരമായ ക്രെമെന്‍ചുകിലെ ഷോപിംഗ് സെന്ററാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ മോളിന് തീപിടിച്ച് 10പേര്‍ കൊല്ലപെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപോര്‍ട്. റഷ്യന്‍ റോകറ്റ് ആക്രമണം നടക്കുമ്പോള്‍ ഏകദേശം 1000-ലധികം ആള്‍ക്കാര്‍ ഷോപിംഗ് മോളില്‍ ഉണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
  
Missile attack on shopping mall in Ukraine; 10 killed and 40 injured, News, international, Top-Headlines, attack, Ukraine, Injured, shop, Report, Russia, Rocket attack, Social Media, Fire, Selenky, Video conference.

ഷോപിംഗ് സെന്ററില്‍ നിന്നും തീ ആളിപ്പടരുന്നതും കറുത്ത പുക ഉയരുന്നതും അഗ്‌നിശമന സേനാംഗങ്ങളുടെ തീയണയ്ക്കാനുള്ളശ്രമങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. എന്നാല്‍ പരിക്കേറ്റവരുടെയോ മരണപെട്ടവരുടേയോ എണ്ണം കൃത്യമായി പറയാന്‍ സാധിച്ചിട്ടില്ലെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നുമാണ് പുറത്ത് വരുന്ന റിപോര്‍ടുകള്‍.

അതേസമയം, റഷ്യയുടെ കടന്നാക്രമണം യുകെ ഉള്‍പെടെയുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നല്‍കാനേ സഹായിക്കൂവെന്നും യുക്രൈന്‍ സേന അടിയന്തരഘട്ടത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കയാണെന്നും ജി-7 ഉച്ചകോടിയില്‍ സെലന്‍സ്‌കി അറിയിച്ചു. സാമ്പത്തിക ശക്തികളുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ റഷ്യക്കെതിരെ പോരാടാന്‍ രാജ്യത്തിന്റെ സൈന്യത്തെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Missile attack on shopping mall in Ukraine; 10 killed and 40 injured, News, international, Top-Headlines, attack, Ukraine, Injured, shop, Report, Russia, Rocket attack, Social Media, Fire, Selenky, Video conference. 

Post a Comment