Follow KVARTHA on Google news Follow Us!
ad

Probe Order | പേ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്; വാക്‌സിന്‍ എടുത്തിട്ടും കുട്ടി മരിച്ചതില്‍ പരാതിയുമായി ബന്ധു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,Health Minister,Probe,Dead,Kerala,
തിരുവനന്തപുരം: (www.kvartha.com) പാലക്കാട് പേ വിഷബാധയേറ്റ് 18 വയസുകാരി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ റാപിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Minister Veena George has directed to investigate the incident of the girl's death due to rabies, Thiruvananthapuram, News, Health, Health and Fitness, Health Minister, Probe, Dead, Kerala.

അതിനിടെ മങ്കരയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി ശ്രീലക്ഷ്മി മരിച്ച സംഭവത്തില്‍ പരാതിയുമായി യുവതിയുടെ ബന്ധു രംഗത്തെത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം നാലു വാക്‌സിനും പെണ്‍കുട്ടി എടുത്തിരുന്നുവെന്ന് ബന്ധു സന്ദീപ് പറഞ്ഞു.

'ആദ്യത്തെ വാക്‌സിന്‍ എടുത്തത് തൃശൂര്‍ മെഡികല്‍ കോളജില്‍ നിന്നാണ്. ബാക്കിയുള്ള മൂന്ന് ഡോസുകളില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒരെണ്ണം വള്ളുവനാട് ആശുപത്രിയില്‍ നിന്നുമായിരുന്നു'.

'ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചതു പ്രകാരമുള്ള വാക്‌സിനേഷന്‍ കഴിഞ്ഞതാണ്. എന്നിട്ടും കുട്ടി മരിച്ചതില്‍ വീട്ടുകാരും നാട്ടുകാരും ദുഃഖിതരും ആശങ്കാകുലരുമാണ്. ഇതേ നായ പരിസരത്തുള്ള ഒന്നു, രണ്ട് വ്യക്തികളെ കൂടി കടിച്ചിരുന്നതായും ശ്രീലക്ഷ്മിയുടെ സംസ്‌കാരം നടന്ന ഐവര്‍മഠത്തില്‍ വച്ച് സന്ദീപ് പറഞ്ഞു.

പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (18) ആണ് വ്യാഴാഴ്ച പുലര്‍ചെ ചികിത്സയ്ക്കിടെ മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോള്‍ അയല്‍വീട്ടിലെ നായയുടെ കടിയേറ്റിരുന്നു. അതേദിവസം തന്നെ നായ അതിന്റെ ഉടമയായ വയോധികയേയും രണ്ടുതവണ കടിച്ചിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും കുഴപ്പമില്ല.

രണ്ട് ദിവസം മുന്‍പ് പനി ബാധിച്ച് സ്വകാര്യ ക്ലിനികില്‍ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡികല്‍ കോളജിലും ചികിത്സ നടത്തി. കോയമ്പത്തുര്‍ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങള്‍ സനത്ത്, സിദ്ധാര്‍ഥന്‍.

Keywords: Minister Veena George has directed to investigate the incident of the girl's death due to rabies, Thiruvananthapuram, News, Health, Health and Fitness, Health Minister, Probe, Dead, Kerala.

Post a Comment