Follow KVARTHA on Google news Follow Us!
ad

Mild Tremors | കാസര്‍കോട്ടെ വെള്ളരിക്കുണ്ടും കണ്ണൂരിലെ ചെറുപുഴയിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ട്; നാശനഷ്ടങ്ങളില്ല

Mild Tremors Felt in Kasargod and Kannur#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) കാസര്‍കോടും കണ്ണൂരും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ട്. വെള്ളരിക്കുണ്ട് താലൂക് പനത്തടി കല്ലെപ്പള്ളിയില്‍ ചൊവ്വാഴ്ച രാവിലെ 7.45ന് സാമാന്യം വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടതായി പരിസരവാസികള്‍ അറിയിച്ചു. 

News,kasaragod,Kannur,Top-Headlines,Earth-tremor,Report, Mild Tremors Felt in Kasargod and Kannur


രാവിലെ 7.50 ന് കണ്ണൂര്‍ ചെറുപുഴ മേഖലയിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായും സമീപവാസികള്‍ പറഞ്ഞു. രണ്ടിടങ്ങളിലും വിള്ളലുകളോ നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല.

കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശമായ ദക്ഷിണ കന്നട ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ഭൂചലനം റിപോര്‍ട് ചെയ്തിട്ടുണ്ട്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല. 

റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ദക്ഷിണ കന്നട ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കുടക് ജില്ലയിലെ മടികേരി താലൂകിലെ പാറജെ ഗ്രാമപഞ്ചായതിലെ എം ചെമ്പു ഗ്രാമത്തില്‍ നിന്ന് 5.2 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

കഴിഞ്ഞ ശനിയാഴ്ചയും ഈ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള ഭൂചലനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും എന്നാല്‍ പ്രാദേശികമായി നേരിയ കുലുക്കമുണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നു.

Keywords: News,kasaragod,Kannur,Top-Headlines,Earth-tremor,Report, Mild Tremors Felt in Kasargod and Kannur

Post a Comment