Follow KVARTHA on Google news Follow Us!
ad

Man writes to Governor | 'എന്നെ ആക്ടിംഗ് മുഖ്യമന്ത്രിയാക്കൂ'; മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതി ഒരാൾ!

'Make me the acting CM', MYSTERIOUS Man writes to Governor amid Maharashtra crisis#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ തന്നെ ആക്ടിംഗ് മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ഗവര്‍ണര്‍ക്ക് കത്തെഴുതി. നിലവിലെ മുഖ്യമന്ത്രി ഉദ്ധവ് താകറെയെയും അദ്ദേഹത്തിന്റെ സഖ്യമായ കോണ്‍ഗ്രസ്-എന്‍സിപിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കിയേക്കാവുന്ന രാഷ്ട്രീയ പ്രക്ഷുബ്ധതയ്ക്കിടയില്‍, പ്രതിസന്ധി പരിഹരിക്കുന്നത് വരെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നുള്ള ഒരാള്‍ നിര്‍ദേശിച്ചതായി പിടിഐ റിപോര്‍ട് ചെയ്തു. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് ആണ് ഇയാൾ കത്തയച്ചത്.
  
Mumbai, India, News, Minister, Chief Minister, Maharashtra, Governor, Letter, Government, 'Make me the acting CM', MYSTERIOUS Man writes to Governor amid Maharashtra crisis.

മഹാരാഷ്ട്രയുടെ ആക്ടിംഗ് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി കെജ് തഹസില്‍ താമസിക്കുന്ന ദാഹിഫല്‍ (വാദ്മൗലി) ശ്രീകാന്ത് ഗദലെയാണ്. അദ്ദേഹം ഗവര്‍ണര്‍ക്ക് കത്തെഴുതുകയും ജില്ലാ കലക്ടറുടെ ഓഫീസില്‍ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. താന്‍ വര്‍ഷങ്ങളായി രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും ഇടപെടുന്നുണ്ടെന്നും സംസ്ഥാനത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും ഗഡലെയുടെ കത്തില്‍ പറയുന്നു.

മുഖ്യമന്ത്രി ഉദ്ധവ് താകറെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവഗണിച്ചെന്നും സംസ്ഥാനത്ത് കര്‍ഷകരെ സഹായിക്കുന്നില്ലെന്നും ഗഡലെ തന്റെ കത്തില്‍ ആരോപിച്ചു. 'ഞാന്‍ 10-12 വര്‍ഷമായി രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലുണ്ട്, കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാരിസ്ഥിതിക ദുരന്തങ്ങള്‍ കാരണം സംസ്ഥാനം നഷ്ടത്തിലാണ്. സര്‍കാര്‍ അടിയന്തര സഹായം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ സഹായം നല്‍കിയില്ല,' ഗാഡലെ എഴുതി.

തന്നെ ആക്ടിങ് മുഖ്യമന്ത്രിയായി നിയമിക്കാന്‍ അവസരം നല്‍കണമെന്നും ഗഡലെ ഗവര്‍ണറോട് ആവശ്യപ്പെട്ടു. തൊഴില്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കരിമ്പ് വെട്ടുകാര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ധവ് താകറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍കാര്‍ തകര്‍ചയുടെ വക്കിലാണ്. കോണ്‍ഗ്രസും എന്‍സിപിയും ആണ് സഖ്യകക്ഷികള്‍. അതേസമയം സംസ്ഥാന നിയമസഭയിലെ വിശ്വാസവോടെടുപ്പില്‍ മഹാ വികാസ് അഘാഡി (എംവിഎ) സര്‍കാര്‍ വിജയിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വെള്ളിയാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Post a Comment