Follow KVARTHA on Google news Follow Us!
ad

iPhone gets back | അത്ഭുതം; 10 മാസങ്ങൾക്ക് മുമ്പ് നദിയിൽ നഷ്ടപ്പെട്ട ഐഫോൺ യുവാവിന് തിരിച്ചുകിട്ടി; അപ്പോഴും ഫോൺ പ്രവർത്തനക്ഷമം!

Man dropped iPhone into river 10 months ago, gets back in good shape #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
iPhone gets back | അത്ഭുതം; 10 മാസങ്ങൾക്ക് മുമ്പ് നദിയിൽ നഷ്ടപ്പെട്ട ഐഫോൺ യുവാവിന് തിരിച്ചുകിട്ടി; അപ്പോഴും ഫോൺ പ്രവർത്തനക്ഷമം!

ലൻഡൻ: (www.kvartha.com) ഐഫോൺ സംബന്ധിച്ച് ഓരോരുത്തർക്കും വ്യത്യസ്ത ചിന്താഗതിയാണ്. തങ്ങളുടെ ഫോൺ ഏറ്റവും ശക്തമായ കവചം കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്ന് ആപിൾ എപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ ഐഫോണിന് ശരിക്കും കരുത്തുണ്ടെന്ന് തെളിയിക്കുന്ന ഒരു സംഭവം പുറത്തുവന്നിരിക്കുകയാണ്. യുനൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ഒരാൾക്ക് 10 മാസം മുമ്പ് തന്റെ ഐഫോൺ നദിയിൽ നഷ്ടപ്പെട്ടിരുന്നു. ഇനി ഒരിക്കലും അത് കണ്ടെത്താൻ കഴിയുമെന്ന് അയാൾ വിചാരിച്ചതേ ഇല്ല, പക്ഷേ ഒരു ദിവസം നഷ്ടപ്പെട്ട ഫോൺ കണ്ടെത്തിയതായി അയാൾക്ക് വിവരം ലഭിച്ചു, അതും കേടുപാടുകൾ കൂടാതെ.
    
Man dropped iPhone into river 10 months ago, gets back in good shape, International, News, London, Top-Headlines, Man, Mobile Phone, Social Media, Post, Report.

2021 ഓഗസ്റ്റിൽ ഒരു ബാചിലർ പാർടിക്കിടെ, ഒവൈൻ ഡേവീസ് എന്ന യുവാവിന് തന്റെ ഐഫോൺ ഗ്ലൗസെസ്റ്റർഷെയറിലെ (യുകെ) സിൻഡർഫോർഡിനടുത്തുള്ള വൈ നദിയിലാണ് നഷ്ടമായതെന്ന് ബിബിസി റിപോർട് ചെയ്തു. 'ഞങ്ങൾ രണ്ട് പേർ തോണിയിൽ പോവുകയായിരുന്നു, എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് എഴുന്നേറ്റു നിന്നപ്പോൾ ഞങ്ങൾ വെള്ളത്തിലേക്ക് വീണു. എന്റെ പിറകിലെ പോകറ്റിൽ ഉണ്ടായിരുന്ന ഫോൺ വെള്ളത്തിൽ വീണു. അത് നഷ്ടപ്പെട്ടതായി ഞാൻ മനസിലാക്കി', ഡേവീസ് പറഞ്ഞു
ഇനിയൊരിക്കലും ഫോൺ ആർക്കും വീണ്ടെടുക്കാനാവില്ല എന്ന ധാരണയിലാണ് അയാൾ വീട്ടിലേക്ക് മടങ്ങിയത്. പിന്നീട്, ഏകദേശം 10 മാസങ്ങൾക്ക് ശേഷം, കുടുംബത്തോടൊപ്പം അതേ നദിയിൽ കനോയിംഗിന് പോയ മിഗ്വൽ പചോ എന്നയാൾക്ക് ആ ഫോൺ ലഭിച്ചു.

അദ്ദേഹം ആദ്യം ഡ്രയർ ഉപയോഗിച്ച് ഐഫോൺ ഉണക്കാൻ തുടങ്ങി. വെള്ളം വറ്റിച്ച ശേഷം ഫോൺ ചാർജ് ചെയ്തു, അയാളെ ഞെട്ടിച്ച് കൊണ്ട് ഫോൺ ചാർജ് ചെയ്യാൻ തുടങ്ങി. തുടർന്ന് ഫോൺ ഓൺ ചെയ്ത ശേഷം ലോക് സ്ക്രീനിൽ ഒരു ദമ്പതികളുടെ ചിത്രം പചോ കണ്ടു. ഇതേ ചിത്രം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ഉടമയെ അന്വേഷിക്കാൻ തുടങ്ങി. ഈ പോസ്റ്റ് പലരിലേക്കും എത്തിയതോടെ ഒടുവിൽ അതിന്റെ യഥാർഥ ഉടമയെ തിരിച്ചറിയുകയായിരുന്നു. ഒടുവിൽ ഡേവിസ് ആ ഫോൺ പചേയിൽ നിന്ന് കൈപ്പറ്റുകയും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ പ്രശംസിക്കുകയും ചെയ്തു. ഈ ഫോൺ ഐഫോൺ XR മോഡലാണെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

Keywords: Man dropped iPhone into river 10 months ago, gets back in good shape, International, News, London, Top-Headlines, Man, Mobile Phone, Social Media, Post, Report.

Post a Comment