Follow KVARTHA on Google news Follow Us!
ad

Man arrested | അമ്മയ്ക്കും സഹോദരിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അമ്മാവനെ കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

Man arrested for killing uncle over ‘derogatory remarks against his mother and sister’#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡല്‍ഹി: (www.kvratha.com) വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ ഭജന്‍പുരയില്‍ അമ്മാവനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ കുല്‍ദീപ് തന്റെ അമ്മാവന്‍ ഖാദർ പാഷയ്‌ക്കൊപ്പം മദ്യം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ചില ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് അമ്മാവനുമായി വാക്ക് തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. അതിനിടെ അമ്മയെയും സഹോദരിയെയും കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തിയതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
  
New Delhi, India, News, Top-Headlines, Mother, Case, Murder, Murder case, Youth, Arrest, Police, Andhra Pradesh, Man arrested for killing uncle over ‘derogatory remarks against his mother and sister’.

അടുത്ത ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുല്‍ദീപ് തന്നെ സംഭവം പൊലീസിനെ അറിയിക്കുകയും കീഴടങ്ങുകയും ആയിരുന്നു. പാഷയുടെ മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെടുത്ത ശേഷം പോസ്റ്റ്മോര്‍ടത്തിനായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

ആന്ധ്രാപ്രദേശ് സ്വദേശിയായ പാഷ, ഭാര്യയുമായുള്ള ദാമ്പത്യ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സഹോദരിയുടെ കുടുംബത്തോടൊപ്പം ഭജന്‍പുരയിലെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. കുല്‍ദീപ് കുറ്റകൃത്യം ചെയ്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി, എന്നാല്‍ അവര്‍ അതില്‍ നിന്ന് അവനെ തടയുകയും പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഭജന്‍പുര പൊലീസ് സ്റ്റേഷനില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് കുല്‍ദീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു', പൊലീസ് വ്യക്തമാക്കി.

Post a Comment