Follow KVARTHA on Google news Follow Us!
ad

Arrested | യുവാവിന്റെ തല തല്ലിപൊളിച്ച മയക്കുമരുന്ന് കേസിലെ പ്രതി പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Drugs,attack,Arrested,Police,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ പതിനഞ്ചോളം മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിനെ അക്രമക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. എളയാവൂര്‍ സ്വദേശി കെ കെ രഞ്ജിതിനെ(33)യാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുന്നത് പരിഗണനയിലാണെന്ന് പൊലീസ് അറിയിച്ചു.

Man Arrested For Assaulting Youth, Kannur, News, Drugs, Attack, Arrested, Police, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ധനലക്ഷ്മി ആശുപത്രിക്ക് സമീപം വെച്ചുനടന്ന വാക് തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ വിപിന്‍ കളമ്പേത് എന്ന യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിലുള്ള വാക് തര്‍ക്കത്തെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് രഞ്ജിതിനെതിരെ പൊലീസിന് വിവരം നല്‍കിയെന്നതായിരുന്നു വൈരാഗ്യത്തിന് കാരണം. വിപിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ രഞ്ജിതിനെ റിമാന്‍ഡ് ചെയ്തു.

Keywords: Man Arrested For Assaulting Youth, Kannur, News, Drugs, Attack, Arrested, Police, Kerala.


Post a Comment