ക്വാലാലംപുര്‍: (www.kvartha.com) തേജസ് യുദ്ധവിമാനം ഇന്‍ഡ്യയില്‍നിന്നു വാങ്ങാന്‍ മലേഷ്യ പദ്ധതിയിടുന്നതായി റിപോര്‍ട്. ഇന്‍ഡ്യ വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസാണ് വില്പനയ്ക്കൊരുങ്ങുന്നത്. പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്ന മലേഷ്യയുടെ ആദ്യ പരിഗണന ഇന്ഡ്യയ്ക്കാണെന്നു ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. മലേഷ്യയുടെ കൈവശമുള്ള റഷ്യന്‍ നിര്‍മിത സുഖോയ് എസ്യു 30 യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു നല്‍കാമെന്നും ഇന്‍ഡ്യ വാഗ്ദാനം ചെയ്തതായാണ് വിവരം.
ഹിന്ദുസ്താന്‍ എയ്റോനോടിക്സ് ലിമിറ്റഡ് ആണ് തേജസിന്റെ നിര്‍മാതാക്കള്‍. എസ്യു 30 വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ ചെയ്ത് പരിചയമുള്ള ഇവര്‍ തന്നെ മലേഷ്യയുടെ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും ചെയ്യുമെന്നതാണ് ഇന്‍ഡ്യയുടെ വാഗ്ദാനം. സര്‍കാര്‍ തലത്തില്‍ ഇതിനെചൊല്ലിയുള്ള കൂടിയാലോചനകള്‍ നടത്തിയിരുന്നു. കരാര്‍ ആര്‍ക്കു നല്കുമെന്നതില് മലേഷ്യയുടെ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
മലേഷ്യയ്ക്കു വിമാനം വില്ക്കാന് ചൈനയും ദക്ഷിണ കൊറിയയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ സുഖോയ് വിമാനങ്ങള്‍ നന്നാക്കി പരിചയമില്ലാത്തത് കാരണം അവരുടെ സാധ്യതയ്ക്കു മങ്ങലേല്പിക്കുന്നതായുമാണ് റിപോര്‍ട്. മലേഷ്യയ്ക്ക് 18 എസ്യു 30 എംകെഎം യുദ്ധവിമാനങ്ങളുണ്ട്. ഇന്‍ഡ്യയുടെ സുഖോയ് എംകെഐ വിമാനങ്ങളുടെ മറ്റൊരു വകഭേദമാണ് എംകെഎം വിമാനങ്ങള്‍. അതിനാല്‍ വര്‍ഷങ്ങളായി ഇവ കൈകാര്യം ചെയ്തുള്ള സാങ്കേതിക പരിജ്ഞാനം ഇന്‍ഡ്യയ്ക്ക് ഇടപാടില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് റിപോര്‍ടുകള്‍.
ഒരു തേജസ് വിമാനത്തിന് 42 ദശലക്ഷം രൂപയാണ് ഇന്‍ഡ്യ വിലയിട്ടിരിക്കുന്നത്. 2025 ആകുമ്പോള്‍ 36,500 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്താനാണ് സര്‍കാര്‍ ലക്ഷ്യമിടുന്നത്. 2014നു ശേഷം ആറിരട്ടിയായി ഇന്‍ഡ്യയുടെ പ്രതിരോധ കയറ്റുമതി വര്‍ധിച്ചിരുന്നതായും ഈ വര്‍ഷം മാര്ച് വരെ 11,607 കോടി രൂപയുടെ കയറ്റുമതി നടന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി അജയ് ഭട് അറിയിച്ചിരുന്നു.
Keywords: Malaysia to buy India's Tejas fighter jet, News, International,Top-Headlines, Malaysia, India,Report, China, South Korea, Minister, Air craft, Sukhoi, March, Centrral Defence Ministser.

Post a Comment