Follow KVARTHA on Google news Follow Us!
ad

Molest Allegation | ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

Malappuram: Man Arrested After Molest Allegation of Woman#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പെരിന്തല്‍മണ്ണ: (www.kvartha.com) ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പലയിടങ്ങളില്‍ കൊണ്ടുപോയി 27 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 33 കാരന്‍ അറസ്റ്റില്‍. സക്കരിയ എന്നയാളെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്തുവച്ച് നികാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് കൊല്ലം സ്വദേശിനിയുടെ പരാതി.

ജനുവരി രണ്ടിന് വയനാട്ടിലുള്ള മേകപ് മാന്റെ വീട്ടില്‍വച്ചും ആറിന് പെരിന്തല്‍മണ്ണയിലെ റെസിഡന്‍സിയിലും 16ന് കോഴിക്കോടുവച്ചും പലദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് കോട്ടക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

News,Kerala,State,Malappuram,Arrested,Complaint,Molestation,Local-News, Malappuram: Man Arrested After Molest Allegation of Woman


തുടര്‍ന്ന് കോട്ടക്കല്‍ പൊലീസ് ഈമാസം ഒന്നിന് കേസെടുത്തിരുന്നു. പിന്നീട് പെരിന്തല്‍മണ്ണ സ്റ്റേഷനിലേക്ക് മാറ്റിയ കേസ് അന്വേഷണത്തിനിടയില്‍ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശപ്രകാരം എസ് ഐ ഷൈലേഷ് കുമാറും സംഘവും കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News,Kerala,State,Malappuram,Arrested,Complaint,Molestation,Local-News, Malappuram: Man Arrested After Molest Allegation of Woman

Post a Comment