Follow KVARTHA on Google news Follow Us!
ad

Eknath Shinde's Caste | മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ സൂത്രധാരനായ ഏകനാഥ് ഷിന്‍ഡെയുടെ ജാതി തിരഞ്ഞ് ഇന്റര്‍നെറ്റ് ലോകം; അറിയാം കൂടുതൽ

Maharashtra political crisis: what is Eknath Shinde Caste? all you need to know here#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഭൂകമ്പം സൃഷ്ടിച്ച മുതിര്‍ന്ന ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയെ ചുറ്റിപ്പറ്റിയാണ് എവിടെയും ചര്‍ച നടക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ ഇദ്ദേഹത്തിന്റെ ജാതിയെ കുറിച്ചാണ് ചര്‍ച നടക്കുന്നത്. സത്താറ ജില്ലയില്‍ നിന്നുള്ള ഏകനാഥ് ഷിന്‍ഡെ മറാത ജാതിയില്‍ പെട്ടയാളാണ്. ശിവാജി മഹാരാജിന്റെ ശക്തികേന്ദ്രമാണിതെന്നും പറയുന്നു. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 31 ശതമാനം മറാത വിഭാഗത്തില്‍പ്പെട്ടവരാണ്. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ബിജെപിക്ക് ഖതി മറാത നേതാക്കള്‍ ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഷിന്‍ഡെ ബിജെപിക്കൊപ്പം വരുകയോ പിന്തുണ നല്‍കുകയോ ചെയ്താല്‍ അത് ഗുണം ചെയ്യും.
  
Mumbai, India, News, Top-Headlines, Maharashtra, Political party, Politics, BJP, Minister, Maharashtra political crisis: what is Eknath Shinde Caste? all you need to know here.

താനെയിലെ കോപാരി-പച്ച്പഖാദിയില്‍ നിന്നുള്ള എംഎല്‍എയായ ഏകനാഥ് ഷിന്‍ഡെ പതിറ്റാണ്ടുകളായി ശിവസേനയുടെ ശക്തനായ നേതാവാണ്. അദ്ദേഹത്തിന്റെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ കല്യാണ്‍ സീറ്റില്‍ നിന്ന് രണ്ടാം തവണയും ലോക്സഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. താനെ മുനിസിപല്‍ കോര്‍പറേഷന്റെ ഹൗസ് ലീഡര്‍ കൂടിയായിരുന്നു ഷിന്‍ഡെ. 2004-ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ വരുന്നതിനുമുമ്പ് ഓടോറിക്ഷാ ഡ്രൈവറായിരുന്നു.

പഠനത്തിനായി താനെയില്‍ എത്തിയ ഏകനാഥ് ഷിന്‍ഡെ മുതിര്‍ന്ന ശിവസേന നേതാവ് ആനന്ദ് ദിഗെയുമായി ബന്ധപ്പെട്ടു. 18-ാം വയസില്‍ ശിവസേനയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1997-ല്‍ ആനന്ദ് ദിഗെ അദ്ദേഹത്തെ താനെ മുനിസിപല്‍ കോര്‍പറേഷനില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ചു. 2004ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു വിജയിച്ചു. അതിനുശേഷം നാലു തവണ എംഎല്‍എ ആയി. ഷിന്‍ഡെ നേരത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര മന്ത്രിസഭയിലെ നഗരവികസന മന്ത്രിയും താനെ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമാണ്.

Post a Comment