Follow KVARTHA on Google news Follow Us!
ad

Presidential election | ഡോ. രാജേന്ദ്ര പ്രസാദ് മുതൽ രാംനാഥ് കോവിന്ദ് കോവിന്ദ് വരെ; രാജ്യത്തെ സേവിച്ച എല്ലാ രാഷ്ട്രപതിമാരെയും അറിയാം

List of Presidents of India from 1950 to 2022#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമുവാണ് മത്സരിക്കുന്നത്. നേരത്തെ അവർ ജാർഖണ്ഡ് ഗവർണറും നവീൻ പട്നായികിന്റെ കീഴിൽ ഒഡീഷ മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു. അവർ വിജയിച്ചാൽ രാജ്യത്തിന്റെ ആദ്യ ഗോത്രവർഗ രാഷ്ട്രപതിയാകും. അതേസമയം, പ്രതിപക്ഷ പാർടികളുടെ സംയുക്ത സ്ഥാനാർഥിയായി മുൻ ധന-വിദേശകാര്യ മന്ത്രി യശ്വന്ത് സിൻഹയാണ് മുർമുവിനെതിരെ മത്സരിക്കുന്നത്.
   
New Delhi, India, News, Top-Headlines, President, President Election, Ram Nath Kovind, BJP, Congress, Politics, List, History, List of Presidents of India from 1950 to 2022.
നേരത്തെ, ജൂൺ ഒമ്പതിന് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അഞ്ച് വർഷത്തെ കാലാവധി ജൂലൈ 25-ന് അവസാനിക്കും.


ഇൻഡ്യയുടെ രാഷ്ട്രപതി

രാഷ്ട്രപതിയാണ് ഇൻഡ്യയിലെ രാഷ്ട്രത്തലവൻ. രാഷ്ട്രപതിയെ രാജ്യത്തിന്റെ പ്രഥമ പൗരനായി കണക്കാക്കപ്പെടുന്നു. കേന്ദ്രമന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഭരണഘടനയുടെ ആർടികിൾ 60 അനുസരിച്ച്, ഇൻഡ്യൻ ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് രാഷ്ട്രപതിയുടെ പ്രാഥമിക കടമ.


രാഷ്ട്രപതിമാരുടെ പട്ടിക

1. ഡോ. രാജേന്ദ്ര പ്രസാദ് (1950 ജനുവരി 26 - 1962 മെയ് 13)

ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു ആദ്യ രാഷ്ട്രപതി. രണ്ട് തവണ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച ഏക വ്യക്തിയാണ് അദ്ദേഹം. ഭരണഘടനാ അസംബ്ലിയുടെ പ്രസിഡന്റും ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖ നേതാവും കൂടിയായിരുന്നു അദ്ദേഹം. 1962-ൽ ഭാരതരത്നം ലഭിച്ചു.


2. ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ (1962 മെയ് 13 - 1967 മെയ് 13)

1962 മുതൽ 1967 വരെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച തത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു സർവേപ്പള്ളി രാധാകൃഷ്ണൻ. 1952 മുതൽ 1962 വരെ രാജ്യത്തിന്റെ ആദ്യ ഉപരാഷ്ട്രപതി കൂടിയായിരുന്നു അദ്ദേഹം. 1888 സെപ്റ്റംബർ അഞ്ചിനാണ് ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ ജനിച്ചത്, ഈ ദിനം അധ്യാപക ദിനമായി ആചരിക്കുന്നു. 1954-ൽ അദ്ദേഹത്തിന് ഭാരത് രത്‌ന പുരസ്കാരം ലഭിച്ചു


3. ഡോ. സകീർ ഹുസൈൻ (1967 മെയ് 13 - 1969 മെയ് 3)

ഇൻഡ്യയുടെ ആദ്യത്തെ മുസ്ലിം രാഷ്ട്രപതിയും പദവിയിലിരിക്കെ മരണപ്പെട്ട ആദ്യ രാഷ്ട്രപതിയുമാണ് ഡോ. സകീർ ഹുസൈൻ. സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനും പ്രശസ്ത തബല വിദഗ്ധനുമായിരുന്നു അദ്ദേഹം.


4. വി.വി.ഗിരി (1969 ഓഗസ്റ്റ് 24 - 1974 ഓഗസ്റ്റ് 24)

നാലാമത്തെ രാഷ്ട്രപതിയായ വി വി ഗിരിയുടെ മുഴുവൻ പേര് വരാഹഗിരി വെങ്കിടഗിരി എന്നാണ്. അദ്ദേഹത്തിന് 1975 ൽ ഭാരതരത്‌ന ലഭിച്ചു.


5. ഡോ. ഫക്രുദ്ദീൻ അലി അഹമ്മദ് (1974 ഓഗസ്റ്റ് 24 - 1977 ഫെബ്രുവരി 11)

ഇൻഡ്യയുടെ അഞ്ചാമത്തെ രാഷ്ട്രപതിയായ ഡോ. ഫക്രുദ്ദീൻ അലി അഹ്‌മദ്‌ പദവിയിലിരിക്കെ മരണപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ്. അഭിഭാഷകനും രാഷ്ട്രീയക്കാരനുമായിരുന്നു അദ്ദേഹം.


6. നീലം സഞ്ജീവ റെഡ്ഡി (1977 ജൂലൈ 25 - 1982 ജൂലൈ 25)

ഇൻഡ്യയുടെ ആറാമത്തെ രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ആയിരുന്നു.


7. ഗിയാനി സെയിൽ സിംഗ് (1982 ജൂലൈ 25- 1987 ജൂലൈ 25)

ഇൻഡ്യയുടെ ആദ്യത്തെ സിഖ് രാഷ്ട്രപതിയാണ് ഇദ്ദേഹം. രാഷ്ട്രപതിയുടെ കസേരയിലിരിക്കുന്നതിന് മുമ്പ് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായും ക്യാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.


8. ആർ.വെങ്കിട്ടരാമൻ (1987 ജൂലൈ 25 - 1992 ജൂലൈ 25)

1984-87 കാലഘട്ടത്തിൽ ഉപരാഷ്ട്രപതിയായിരുന്നു ആർ വെങ്കിട്ടരാമൻ. അഭിഭാഷകനും സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയക്കാരനുമായിരുന്നു അദ്ദേഹം.


9. ഡോ. ശങ്കർ ദയാൽ ശർമ്മ (1992 ജൂലൈ 25 - 1997 ജൂലൈ 25)

എട്ടാമത്തെ ഉപരാഷ്ട്രപതിയായിരുന്നു ഡോ. ശങ്കർ ദയാൽ ശർമ. 1952-56 കാലഘട്ടത്തിൽ അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയും 1956-67 കാലഘട്ടത്തിൽ കാബിനറ്റ് മന്ത്രിയുമായിരുന്നു. നിയമരംഗത്തെ നിരവധി നേട്ടങ്ങൾ കാരണം, ഇന്റർനാഷനൽ ബാർ അസോസിയേഷൻ അദ്ദേഹത്തിന് 'ലിവിംഗ് ലെജന്റ് ഓഫ് ലോ അവാർഡ് അംഗീകാരം' നൽകിയിരുന്നു.


10. കെ ആർ നാരായണൻ (1997 ജൂലൈ 25 - 2002 ജൂലൈ 25)

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇൻഡ്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. നയതന്ത്രജ്ഞനെന്ന നിലയിൽ (1949-83) ദീർഘകാല സേവനത്തിൽ നിരവധി രാജ്യങ്ങളിൽ വിവിധ തസ്‌തികകൾ വഹിച്ചു. 1984ൽ രാഷ്ട്രീയത്തിൽ സജീവമായ നാരായണൻ കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1992 - 1997 കാലത്ത് ഉപരാഷ്ട്രപതി ആയിരുന്നു.


11. ഡോ. എപിജെ അബ്ദുൽ കലാം (2002 ജൂലൈ 25 - 2007 ജൂലൈ 25)

ഇൻഡ്യയുടെ മിസൈൽ മാൻ എന്നാണ് ഡോ. കലാം അറിയപ്പെട്ടിരുന്നത്. രാഷ്ട്രപതി പദവി വഹിക്കുന്ന ആദ്യത്തെ ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രോഹിണി-1 ഉപഗ്രഹം, അഗ്നി, പൃഥ്വി മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു. 1974 ലും 1998 ലും നടത്തിയ ആണവ പരീക്ഷണങ്ങളിലും അദ്ദേഹം ഒരു പ്രധാന ഭാഗമായിരുന്നു. പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചിട്ടുണ്ട്.


12. പ്രതിഭാ ദേവിസിംഗ് പാട്ടീൽ (2007 ജൂലൈ 25 - 2012 ജൂലൈ 25)

ഇൻഡ്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയാണ്. നേരത്തെ രാജസ്താൻ ഗവർണറായിരുന്നു. 1962 മുതൽ 1985 വരെ അഞ്ച് തവണ മഹാരാഷ്ട്ര നിയമസഭ അംഗമായിരുന്നു. സുഖോയ് യുദ്ധവിമാനങ്ങളിൽ പറന്ന ആദ്യത്തെ രാഷ്ട്രപതി കൂടിയാണ് അവർ.


13. പ്രണബ് മുഖർജി (2012 ജൂലൈ 25 - 2017 ജൂലൈ 25)

പ്രതിരോധം, ധനകാര്യം, വിദേശകാര്യം തുടങ്ങി വിവിധ വകുപ്പുകളിൽ കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു. 1969, 1975, 1981, 1993, 1999 വർഷങ്ങളിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ ലോക്‌സഭാ നേതാവായി. 2008ൽ പത്മവിഭൂഷൺ ലഭിച്ചു.


14. രാംനാഥ് കോവിന്ദ് (2017 ജൂലൈ 25 - തുടരുന്നു)

1945 ഒക്ടോബർ ഒന്നിന് ഉത്തർപ്രദേശിലാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. അഭിഭാഷകനും രാഷ്ട്രീയക്കാരനുമായിരുന്നു അദ്ദേഹം. ബീഹാർ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment