Follow KVARTHA on Google news Follow Us!
ad

No bed in hospital | ആശുപത്രിയില്‍ കിടക്കയില്ല; മുന്‍ സിപിഎം എംഎല്‍എ ദിബാകര്‍ ഹന്‍സ്ദ കിടന്നത് തറയിൽ

Kolkata: No hospital bed available, former CPI-M MLA Dibakar Hansda lies on floor#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊല്‍കത: (www.kvartha.com) കിടക്കയില്ലാത്തതിനാല്‍ മുന്‍ സിപിഎം എംഎല്‍എ ദിബാകര്‍ ഹന്‍സ്ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തറയില്‍ കിടന്നു. മെത്ത പോലും നല്‍കിയില്ലെന്നും പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി തറയില്‍ വിരിച്ചെന്നും ഹന്‍സ്ദയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഹന്‍സ്ദ തന്റെ ദുരവസ്ഥ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കിടക്ക നല്‍കുന്നതിന് മുമ്പ് താന്‍ ഏകദേശം 28 മണിക്കൂര്‍ പീഡനത്തിന് വിധേയനായതായി അദ്ദേഹം പറഞ്ഞു. പിത്താശയ ശസ്ത്രക്രിയയ്ക്കാണ് ഹന്‍സ്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
   
CPM, MLA, Treatment, Health, Surgery, News, Kolkata, Hospital, Medical College, Minister, Kolkata: No hospital bed available, former CPI-M MLA Dibakar Hansda lies on floor.


2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭടാചാര്യ ഉള്‍പെടെയുള്ള പാര്‍ടിയുടെ പല നേതാക്കളും പരാജയപ്പെട്ടപ്പോള്‍ വിജയിച്ച സിപിഎം എംഎല്‍എമാരില്‍ ഒരാളായിരുന്നു ഹന്‍സ്ദ. 2011 നും 2016 നും ഇടയില്‍ പിന്നാക്ക മേഖലയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി ഹന്‍സ്ദ സേവനമനുഷ്ഠിച്ചു.

ഞായറാഴ്ച ബന്ധുക്കള്‍ക്കൊപ്പമാണ് മുന്‍ എംഎല്‍എ മിഡ്നാപൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. 'പ്രവേശിപ്പിക്കും മുമ്പ്, കിടക്ക ലഭ്യമല്ലെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. തറയില്‍ കിടന്നുറങ്ങാന്‍ സൗകര്യം ചെയ്താല്‍ അഡ്മിറ്റ് ചെയ്യാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഞങ്ങള്‍ സമ്മതിച്ചു, ഒരു മെത്ത നല്‍കാന്‍ പോലും ആശുപത്രി അധികൃതര്‍ മെനക്കെട്ടില്ല. ഞങ്ങള്‍ അടുത്തുള്ള ഒരു കടയില്‍ പോയി ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി,' ബന്ധു ആരോപിച്ചു.

മറ്റൊരു ബന്ധു അദ്ദേഹത്തിന്റെ ദയനീയാവസ്ഥ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്തു. 'അത് വൈറലായതോടെ പലരും ആശുപത്രി അധികൃതരുടെ പെരുമാറ്റത്തെ അപലപിക്കുകയും സംസ്ഥാനത്ത് ഒരു മാതൃകാ ആരോഗ്യ പരിരക്ഷാ സൗകര്യമെന്ന സര്‍കാരിന്റെ അവകാശവാദത്തെ വിമര്‍ശിക്കുകയും ചെയ്തു. വീഡിയോ ക്ലിപ് ഒടുവില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു,' വേറൊരു ബന്ധു പറഞ്ഞു.

ആശുപത്രി പ്രിന്‍സിപല്‍ പഞ്ചനന്‍ കുണ്ടുവിനോട് ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'വിഐപി രോഗികള്‍ക്ക് ഇവിടെ സൗകര്യമില്ല. ഒരു കിടക്ക ലഭ്യമായപ്പോള്‍, വാര്‍ഡ് ഇന്‍-ചാര്‍ജ് ഹന്‍സ്ദയ്ക്ക് അത് ഏര്‍പടാക്കി', അദ്ദേഹം വ്യക്തമാക്കി.

Keywords: CPM, MLA, Treatment, Health, Surgery, News, Kolkata, Hospital, Medical College, Minister, Kolkata: No hospital bed available, former CPI-M MLA Dibakar Hansda lies on floor.

Post a Comment