ശിവമൊഗ്ഗ: (www.kvartha.com) വൈദ്യുതി മുടക്കവും പവര്‍ കട്ടും ഇന്‍ഡ്യാ മഹാരാജ്യത്ത് പുതിയ കാര്യമല്ലെങ്കിലും ഒരു ഗൃഹനാഥന്‍ അതിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത് നമ്മുടെ നാട്ടിലെ ഭരണവ്യവസ്ഥയുടെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും നേര്‍ക്കാഴ്ചയാണിത്. സംഭവം ഇങ്ങിനെയാണ്: കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ മാങ്കോട് ഗ്രാമവാസിയായ എം ഹനുമന്തപ്പ മിക്കവാറും എല്ലാ ദിവസവും അടുത്തുള്ള ഇലക്ട്രിസിറ്റി ഓഫീസില്‍ പോകും, കയ്യില്‍ മിക്‌സിയും ജാറും ഒന്നുരണ്ട് മൊബൈല്‍ ഫോൺ ചാര്‍ജറുകളും ഉണ്ടാകും. ചിലപ്പോള്‍, ആരെങ്കിലും അയാളെ അവരുടെ വാഹനത്തില്‍ ഓഫീസില്‍ ഇറക്കിവിടും, അല്ലെങ്കില്‍, അദ്ദേഹം നടന്ന് വന്ന് വീട്ടാവശ്യത്തിനുള്ള മസാല പൊടിക്കുകയും വീട്ടിലുള്ളവരുടെ ഫോണുകളെല്ലാം ചാര്‍ജ് ചെയ്യുകയും ചെയ്യും. അതിന് ശേഷം വീട്ടിലേക്ക് മടങ്ങും. ഇതിനെല്ലാം ആ ഓഫീസിലെ ജീവനക്കാര്‍ സാക്ഷിയാണെങ്കിലും ആരും എതിര്‍ത്തൊരക്ഷരം മിണ്ടില്ല. അതിന് പിന്നിലൊരു കഥയുണ്ട്.
ഇതെല്ലാം കണ്ട് മടുത്ത ഹനുമന്തപ്പ ഒരു ദിവസം ഇലക്ട്രിസിറ്റി ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ച് സംസാരിച്ചു, ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമായി. 'വീട്ടില്‍ മസാല പൊടിക്കണം, ഫോണുകള്‍ ചാര്‍ജ് ചെയ്യണം? ഇതെല്ലാം വളരെ അത്യാവശ്യമാണ്. എനിക്ക് എല്ലാ ദിവസവും അയല്‍വാസിയുടെ വീട്ടില്‍ ഇതിനായി പോകാന്‍ കഴിയില്ല' ഹനുമന്തപ്പ പറഞ്ഞു. 'എങ്കില്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി മസാല പൊടിക്ക്,' ഓഫീസര്‍ ദേഷ്യത്തോടെ പറഞ്ഞു.
ഹനുമന്തപ്പ അന്ന് തുടങ്ങിയതാണ് ഇലക്ട്രിസിറ്റി ഓഫീസിലേക്കുള്ള തന്റെ യാത്ര. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യമായയതിനാല്‍ മറ്റ് ജീവനക്കാര്‍ എതിര്‍ത്തില്ല. കനത്ത മഴയെത്തുടര്‍ന്ന് ഐപി സെറ്റുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ലെന്ന് ജൂനിയര്‍ എൻജിനീയര്‍ വിശ്വനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. മല്ലപ്പുര വിതരണ കേന്ദ്രത്തില്‍ നിന്ന് ലൈന്‍ വലിച്ചാല്‍ ഹനുമന്തപ്പയ്ക്ക് താത്കാലിക വൈദ്യുതി ലഭിക്കും. ഹനുമന്തപ്പയുടെ വീടിന് ഒരു മാസത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ഈ സംഭവം വെളിച്ചത്ത് വരികയും അദ്ദേഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ മുതിര്‍ന്ന മംഗലാപരും ഇലക്ട്രിസിറ്റി സപ്‌ളൈ കംപനി (മെസ്‌കോം) ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടുകയും ഹനുമന്തപ്പയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഓഫീസ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിന് പത്തോളം ജൂനിയര്‍ ജീവനക്കാര്‍ക്ക് നോടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ ഹനുമന്തപ്പയുടെ വീട്ടിലേക്ക് ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. എന്നാല്‍, ഇലക്ട്രിസിറ്റി ഓഫീസിലേക്കുള്ള യാത്ര അദ്ദേഹം തല്‍ക്കാലം നിര്‍ത്തി.
Keywords: Karnataka Man Goes to Electricity Office to Grind Masala after Officials Fail to Restore Power, Karnataka, News, Top-Headlines, India, Electricity, Mobile Phone, Mangalore, Social-Media.
< !- START disable copy paste -->