Follow KVARTHA on Google news Follow Us!
ad

Jacqueline questioned by ED | സുകേഷ് ചന്ദ്രശേഖറിനെതിരായ 200 കോടി രൂപയുടെ തട്ടിപ്പ് കേസ്: ബോളിവുഡ് നടി ജാക്വലിൻ ഫെർണാൻഡസിനെ ഇഡി വീണ്ടും ചോദ്യം ചെയ്തു

Jacqueline Fernandez appears before ED in connection to Sukesh Chandrashekhar's extortion case#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) തട്ടിപ്പ് കേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാൻഡസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ജാക്വലിനും നോറ ഫതേഹിയും ഈ കേസിൽ സാക്ഷികളായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ജാക്വലിൻ ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്തെത്തിയത്. സുകേഷ് ചന്ദ്രശേഖറിനെതിരെയായ 200 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. മുൻ ഫോർടിസ് ഹെൽത്കെയർ ഉടമയായിരുന്ന ശിവിന്ദർ സിംഗിന്റെ ഭാര്യ അതിഥി സിംഗിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ചന്ദ്രശേഖറും ഭാര്യ ലീന മരിയ പോളും ഇപ്പോൾ തിഹാർ ജയിലിലാണുള്ളത്.
  
New Delhi, India, News, Top-Headlines, Actress, Controversy, Fraud, Case, Bollywood, Questioned, Investigates, Jail, Abu Dhabi, Jacqueline Fernandez appears before ED in connection to Sukesh Chandrashekhar's Rs 200 cr extortion case.

കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിലെ ആദ്യ കുറ്റപത്രം അഡീഷനൽ സെഷൻസ് കോടതിയിൽ സമർപിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ പിങ്കി ഇറാനിക്കെതിരെ ഇഡി അനുബന്ധ കുറ്റപത്രം സമർപിച്ചു. സുകേഷ് ചന്ദ്രശേഖർ ജാക്വിലിന് വിലകൂടിയ സമ്മാനങ്ങൾ നൽകിയെന്നാണ് ആരോപണം. സുകേഷ് ജാക്വിലിന് സമ്മാനമായി നൽകിയ ഏഴ് കോടി രൂപയുടെ സ്വത്തും ഇഡി കണ്ടുകെട്ടിയിരുന്നു. സുകേഷ് ചന്ദ്രശേഖറിന്റെ സഹായി പിങ്കി ഇറാനിയാണ് ജാക്വിലിനെ കാണാൻ പ്രേരിപ്പിച്ചതെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു. പിങ്കി ഇറാനി മുഖേന സുകേഷ് ചന്ദ്രശേഖർ വിലകൂടിയ സമ്മാനങ്ങളും പണവും ജാക്വിലിന് എത്തിച്ചു നൽകിയെന്നാണ് ആരോപണം.

ഈ കേസിൽ ജാക്വിലിനെ ഇഡി പലതവണ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിനെതിരെ ഇഡി ലുകൗട് നോടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് കോടതി സസ്‌പെൻഡ് ചെയ്തിരുന്നു. അബുദബിയിൽ നടന്ന ഐഐഎഫ്എ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ജാക്വിലിനെ കോടതി അനുവദിച്ചിരുന്നു.

Post a Comment