Follow KVARTHA on Google news Follow Us!
ad

India talks with Taliban | അമേരിക അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായി താലിബാനുമായി നയതന്ത്ര കൂടിക്കാഴ്ച നടത്തി ഇന്‍ഡ്യ; ഉഭയകക്ഷി വ്യാപാരവും മാനുഷിക സഹായവും ചർചയായി

India engages in diplomatic talks with Taliban for first time after US exit#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കാബൂള്‍: (www.kvartha.com) അമേരിക അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് ശേഷം ഇന്‍ഡ്യ ആദ്യമായി താലിബാനുമായി നയതന്ത്ര ചര്‍ച നടത്തി. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രടറി ജെ പി സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വ്യാഴാഴ്ച കാബൂളില്‍ താലിബാന്റെ മുതിര്‍ന്ന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. കാബൂളിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട് ഓഫ് ചൈല്‍ഡ് ഹെല്‍ത് (ഐജിഐസിഎച്) ഉള്‍പെടെയുള്ള ഇന്‍ഡ്യന്‍ പദ്ധതികളും അവര്‍ സന്ദര്‍ശിച്ചു.
  
Kabul, Afghanistan, News, Top-Headlines, America, India, Meeting, Ministry, Minister, India engages in diplomatic talks with Taliban for first time after US exit.

കുട്ടികളുടെ ക്ഷേമത്തിനായി 70-കളില്‍ ഇന്‍ഡ്യന്‍ സഹായത്തോടെ സ്ഥാപിതമായ അഫ്ഗാനിസ്താനിലെ പ്രധാന ആശുപത്രിയാണ് ഐജിഐസിഎച്. താലിബാന്‍ നേതൃത്വവുമായും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

'ഇന്‍ഡ്യയ്ക്ക് അഫ്ഗാന്‍ ജനതയുമായി ചരിത്രപരവും നാഗരികവുമായ ബന്ധമുണ്ട്, ഈ ദീര്‍ഘകാല ബന്ധങ്ങള്‍ ഞങ്ങളുടെ സമീപനത്തിലും തുടരും,' മന്ത്രാലയം വ്യക്തമാക്കി. സംഘം ഇസ്ലാമിക് ഗ്രൂപിന്റെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയെന്നും ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചും മാനുഷിക സഹായത്തെക്കുറിച്ചും ചര്‍ച ചെയ്തതായി താലിബാന്‍ വക്താവ് ട്വിറ്റ് ചെയ്തു.

'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന്‍ മൊടാകി, ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രടറി ജെ പി സിങ്ങുമായും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്താനും ഇന്‍ഡ്യയും തമ്മിലുള്ള നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരവും മാനുഷിക സഹായവും ചര്ച ചെയ്തു, ' താലിബാന്‍ വക്താവ് അബ്ദുള്‍ ഖഹര്‍ ബല്‍ഖി ട്വിറ്ററില്‍ കുറിച്ചു.

കാബൂള്‍ സന്ദര്‍ശനം അഫ്ഗാനിസ്താനിലേക്കുള്ള മാനുഷിക സഹായത്തിന്റെ വിതരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഇന്‍ഡ്യ പറഞ്ഞു. താലിബാനിലെ മുതിര്‍ന്ന അംഗങ്ങളുമായും മാനുഷിക സഹായം എത്തിക്കുന്നതില്‍ ഏര്‍പെട്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Post a Comment