Follow KVARTHA on Google news Follow Us!
ad

SHOCKING: Biggest Fraud | 'ആരോഗ്യവതിയായ സ്ത്രീ 13 വർഷമായി കിടപ്പിലായതായി അഭിനയിച്ച് 5.9 കോടി രൂപയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കി'; ഒടുവിൽ 66കാരി ജയിലിലേക്ക്

Healthy woman pretended to be bedridden for 13 years to claim benefits of Rs 5.9 crore#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലൻഡൻ: (www.kvartha.com) യുകെയിൽ 5.9 കോടി രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ, ആരോഗ്യവതിയായിരുന്നിട്ടും 13 വർഷമായി കിടപ്പിലായതായി അഭിനയിച്ച് കബളിപ്പിച്ചെന്ന കേസിൽ സ്ത്രീക്ക് ജയിൽ ശിക്ഷ. 66 കാരിയായ ഫ്രാൻസിസ് നോബിൾ എന്ന വയോധികയെയാണ് ജഡ്‌ജ്‌ റിചാർഡ് ഫോസ്റ്റർ നാല് വർഷവും ഒമ്പത് മാസവും തടവിന് ശിക്ഷിച്ചത്. തനിക്ക് വർഷങ്ങളായി അസുഖമാണെന്നും ആനുകൂല്യങ്ങൾ നൽകണമെന്നും അവർ ബന്ധപ്പെട്ട കൗൺസിലിനോട് ആവശ്യപ്പെട്ടതായും എന്നാൽ പണം മുഴുവനും അമേരികയിലേക്ക് ആഡംബര യാത്രകൾക്കായി ഉപയോഗിച്ചതായും റിപോർടുകൾ പറയുന്നു. യുകെയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ തട്ടിപ്പ് കേസുകളിൽ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
  
London, England, News, Top-Headlines, Women, Cash, Jail, UK, Punishment, Case, Fraud, Canada, USA, Court, Healthy woman pretended to be bedridden for 13 years to claim benefits of Rs 5.9 crore.

റിപോർട് പ്രകാരം, 2005 നും 2018 നും ഇടയിൽ, നോബിൾ ഹെർട്ഫോർഡ്‌ഷെയർ കൗണ്ടി കൗൺസിലിലെ അംഗങ്ങളുമായി സ്ത്രീ സംസാരിക്കുകയും തനിക്ക് അസുഖമാണെന്നും 24 മണിക്കൂറും തീവ്രമായ ഹോം കെയർ ആവശ്യമാണെന്നും അവരെ ബോധ്യപ്പെടുത്തി. തുടർന്ന്, വികലാംഗർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ​​സാധാരണയായി നൽകുന്ന പാകേജ് അവർക്ക് അനുവദിച്ചു. 13 വർഷം നോബിളിന് കൗൺസിലിൽ നിന്ന് തുക ലഭിച്ചു. തട്ടിപ്പ് പിടിക്കപ്പെടുന്നതുവരെ 624,047.15 പൗൻഡ് തുകയാണ് വയോധിക കൈപ്പറ്റിയത്.

'കാനഡയിലും യുഎസിലും അവധി ആഘോഷിക്കാൻ പോയ മകൾക്കും മരുമകനും അവർ കുറച്ച് പണം നൽകി. പുലർചെ നായയുമായി നോബിൾ നടന്ന് പോകുന്നത് അയൽവാസികൾ കണ്ടതോടെയാണ് ആദ്യമായി സംശയം ഉയർന്നത്. അന്നുമുതൽ, അന്വേഷകർ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു, ഒരു ഹോം ഡെലിവറി പ്രശ്‌നങ്ങളൊന്നുമില്ലാതെ നോബിൾ തുറക്കുന്നതും അവർ കണ്ടു', മെട്രോ റിപോർട് ചെയ്തു.

'നോബിളും അവരുടെ മകളും മരുമകനും ചേർന്ന് നൂതനവും വഞ്ചനാപരവുമായ തട്ടിപ്പ് നടത്തി, ആരോഗ്യ-സാമൂഹിക സേവന ഉദ്യോഗസ്ഥരെ കുറച്ച്‌ കാലയളവിൽ ലജ്ജയില്ലാതെ കബളിപ്പിക്കാൻ ശ്രമിച്ചു', ഹെർട്ഫോർഡ്‌ഷെയർ കൗണ്ടി കൗൺസിലിന്റെ വക്താവ് പറഞ്ഞു. തട്ടിപ്പ് പുറത്തുവന്നതോടെ സ്ത്രീക്ക് കോടതി നോടീസ് നൽകുകയും ചെയ്തു. കോടതിയിൽ കുറ്റസമ്മതം നടത്തിയെങ്കിലും ശേഷം ശിക്ഷ വിധിക്കാൻ അവർ കോടതിയിൽ ഹാജരായില്ല.

Post a Comment