Follow KVARTHA on Google news Follow Us!
ad

MP minister says | ഹനുമാന്‍ ചാലിസ പ്രഭാവമാണ് മഹാരാഷ്ട്രയിലെ എംവിഎ സര്‍കാരിന്റെ പതനത്തിന് കാരണമെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ നരോത്തം മിശ്ര

Hanuman Chalisa effect led to fall of MVA govt in Maharashtra: MP minister Narottam Mishra, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഭോപാല്‍: (www.kvartha.com) 'ഹിന്ദുത്വ' വിഷയത്തില്‍ രാജ്യത്ത് ആദ്യമായി രാജിവെച്ച് ഇറങ്ങി പോകേണ്ടി വന്ന സര്‍കാരാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. എംവിഎ സര്‍കാരിന്റെ പതനത്തിന് കാരണം ഹനുമാന്‍ ചാലിസയുടെ (ഹനുമാന്‍ കീര്‍ത്തനം) ഫലമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു എംപി-എംഎല്‍എ ദമ്പതികള്‍ ഹനുമാന്‍ ചാലിസ ആസൂത്രിതമായി പാരായണം ചെയ്തത് മഹാരാഷ്ട്രയില്‍ വിവാദത്തിന് കാരണമായിരുന്നു.
                                            
Latest-News, National, Madhya Pradesh, Top-Headlines, Government, Minister, BJP, Controversy, Hanuman Chalisa, MVA Govt in Maharashtra, MP minister Narottam Mishra, Hanuman Chalisa effect led to fall of MVA govt in Maharashtra: MP minister Narottam Mishra.

'എന്റെ രാജ്യം മാറുകയാണ്. ആദ്യമായിട്ടാണ് ഹിന്ദുത്വത്തിന്റെ പേരില്‍ ഒരു സര്‍കാര്‍ വീഴുന്നത്. മഹാരാഷ്ട്രയിലെ എംവിഎ സര്‍കാരിന്റെ തകര്‍ച ഹനുമാന്‍ ചാലിസയുടെ ഫലമാണ്. 40 ദിവസത്തിനുള്ളില്‍ 40 എംഎല്‍എമാര്‍ ശിവസേന വിട്ടു,' മിശ്ര തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താകറെയുടെ സ്വകാര്യ വസതിയായ 'മാതോശ്രീ'ക്ക് പുറത്ത് ദമ്പതികള്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വതന്ത്ര ലോക്‌സഭാംഗമായ നവനീത് റാണയെയും അവരുടെ ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയെയും ഏപ്രില്‍ 23-ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത് ശിവസേന പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ഇരുവരും ഒരു മാസം ജയിലില്‍ കഴിയുകയും ചെയ്തു.

'വിമത എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ടിരുന്നു , എന്നാല്‍ അവര്‍ കാവി ആയി മാറി എന്നതാണ് വസ്തുത', ശിവസേന എംപിയും വക്താവുമായ സഞ്ജയ് റാവത്തിനെ പരാമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവായ മിശ്ര പറഞ്ഞു. തങ്ങളുടെ എംഎല്‍എമാര്‍ പാര്‍ടി വിട്ടുപോയത് എന്തുകൊണ്ടാണെന്ന് ബിജെപിയോടല്ല, ശിവസേനയുടെ നേതാക്കളോടാണ് ആളുകള്‍ ചോദിക്കേണ്ടതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മിശ്ര പറഞ്ഞു.

Keywords: Latest-News, National, Madhya Pradesh, Top-Headlines, Government, Minister, BJP, Controversy, Hanuman Chalisa, MVA Govt in Maharashtra, MP minister Narottam Mishra, Hanuman Chalisa effect led to fall of MVA govt in Maharashtra: MP minister Narottam Mishra.
< !- START disable copy paste -->

Post a Comment