Follow KVARTHA on Google news Follow Us!
ad

Assault Complaint | 'ഭാര്യയുമായി അവിഹിതബന്ധം'; സുഹൃത്തിനെ യുവാവ് 11 തവണ കുത്തിപ്പരിക്കേൽപിച്ചതായി പരാതി

Gujarat: Man assaults woman's lover 11 times after catching them in compromising position, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
രാജ്കോട്: (www.kvartha.com) ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ സുഹൃത്തിനെ കുത്തിപ്പരിക്കേൽപിച്ചതായി പൊലീസ്. ഭർത്താവ് ഹുസൈന്‍ ഇബ്രാഹിം സുഹൃത്ത് അക്തറിനെ 11 തവണ കുത്തിയെന്നാണ് പരാതി. രാജ്കോടിലെ യൂനിവേഴ്സിറ്റി ഏരിയയിലാണ് സംഭവം. പൊലീസ് കേസെടുത്ത ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തു. നാൻസി എന്ന സ്ത്രീയുമായി ഇബ്രാഹിം പ്രണയത്തിലായിരുന്നുവെന്നും എട്ട് വർഷം മുമ്പാണ് ഇബ്രാഹിം അവരെ വിവാഹം കഴിച്ചതെന്നും റിപോർടുകൾ പറയുന്നു.
                               
Latest-News, National, Gujrath, Top-Headlines, Assault, Complaint, Crime, Police, Custody, Gujarat: Man assaults woman's lover 11 times after catching them in compromising position.

എന്നാല്‍ അക്തറുമായി യുവതി വിവാഹേതര ബന്ധത്തില്‍ ഏര്‍പെട്ടിരുന്നുവെന്നും നാന്‍സിയെയും അക്തറിനെയും കിടപ്പറയില്‍ വെച്ച് ഇബ്രാഹിം കണ്ടെത്തിയെന്നും രോഷാകുലനായ ഇബ്രാഹിം കത്തിയെടുത്ത് 11 തവണ അക്തറിനെ കുത്തുകയായിരുന്നുവെന്നുമാണ് പറയുന്നത്.

അതിനിടെ മറ്റൊരു സംഭവത്തില്‍ യുവതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി റിപോർട് പുറത്തുവന്നു. ആദര്‍ശമാണ്ഡി ജില്ലയിലെ ഹര്‍ദേവ്‌നഗറിലാണ് സംഭവം. തിങ്കളാഴ്ച കൊലപാതക വിവരം പുറത്തറിഞ്ഞതോടെ അയല്‍വാസികള്‍ ഞെട്ടിയിരിക്കുകയാണ്. യുവതിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതായി പറയുന്ന ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരയുടെ അമ്മ മരുമകള്‍ക്കും കാമുകനുമെതിരെ ആദര്‍ശമാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്.

Keywords: Latest-News, National, Gujrath, Top-Headlines, Assault, Complaint, Crime, Police, Custody, Gujarat: Man assaults woman's lover 11 times after catching them in compromising position.
< !- START disable copy paste -->

Post a Comment