Follow KVARTHA on Google news Follow Us!
ad

Flag hoisted | ദർഗ മാറ്റിസ്ഥാപിച്ചു; നൂറ്റാണ്ടുകൾക്ക് ശേഷം ഗുജറാതിലെ പാവഗഢ് മഹാകാളി ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോഡി പതാക ഉയർത്തി

Guj: Flag hoisted at Mahakali temple after 500 years after dargah shifted amicably#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അഹ്‌മദാബാദ്: (www.kvartha.com) 500 വർഷങ്ങൾക്ക് ശേഷം ഗുജറാതിലെ പഞ്ച്മഹൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാകാളി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പതാക ഉയര്‍ത്തി. ഇവിടെ സ്ഥിതി ചെയ്തിരുന്ന
ദർഗ അതിന്റെ ഭാരവാഹികളുടെ സമ്മതത്തോടെ മാറ്റിസ്ഥാപിച്ച് ഗോപുരം പണിതതോടെയാണ് ശനിയാഴ്ച പരമ്പരാഗത പതാക ഉയർത്തിയത്. മഹാകാളി ക്ഷേത്രത്തിൽ ഉയർത്തിയ പതാക ആത്മീയതയുടെ പ്രതീകം മാത്രമല്ല, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നമ്മുടെ വിശ്വാസം ശക്തമാണെന്ന് ഇത് കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. ഭാരതത്തിന്റെ വിശ്വാസകേന്ദ്രങ്ങളും ആത്മീയ അഭിമാന കേന്ദ്രങ്ങളും ഇപ്പോൾ പുനഃസ്ഥാപിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
Ahmedabad, Gujrath, News, Top-Headlines, Temple, Prime Minister, Narendra Modi, Flag, UNESCO, Guj: Flag hoisted at Mahakali temple after 500 years after dargah shifted amicably.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ള ചമ്പാനർ-പാവഗഡ് പുരാവസ്തു പാർകിന്റെ ഭാഗമാണ് ഈ ക്ഷേത്രം, പ്രതിവർഷം ലക്ഷക്കണക്കിന് ഭക്തർ ഇവിടം സന്ദർശിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ചമ്പാനർ ആക്രമണത്തിനിടെ സുൽത്വാൻ മഹ്‌മൂദ്‌ ബെഗഡയാണ് ക്ഷേത്രത്തിന്റെ ഗോപുരം തകർത്തതെന്ന് ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എബിപി ന്യൂസ് റിപോർട് ചെയ്തു. അതിനുപിന്നാലെയാണ് പിർ സദൻഷായുടെ ദർഗ ക്ഷേത്രത്തിന് മുകളിൽ നിർമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'പതാക ഉയർത്താൻ ഒരു സ്തംഭമോ ഗോപുരമോ ആവശ്യമായിരുന്നു. ക്ഷേത്രത്തിന് ഗോപുരമില്ലാതിരുന്നതിനാൽ ഈ വർഷങ്ങളിൽ കൊടിയേറ്റം പോലും നടന്നിരുന്നില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ, ക്ഷേത്രത്തിന്റെ ഗോപുരം പുനർനിർമിക്കാൻ കഴിയുന്ന തരത്തിൽ ദർഗ മാറ്റണമെന്ന് ഞങ്ങൾ ദർഗയുടെ ഭാരവാഹികളോട് അഭ്യർഥിച്ചു. സൗഹാർദപരമായി ദർഗ ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റാൻ ധാരണയായി', അദ്ദേഹം പറഞ്ഞു.

125 കോടി രൂപ ചിലവിലാണ് ക്ഷേത്രം പുനർവികസിപ്പിച്ചത്. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ പടികൾ വീതികൂട്ടി ചുറ്റുപാടും മനോഹരമാക്കി. 30,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ക്ഷേത്ര സമുച്ചയം മൂന്ന് നിലകളിലായി നിർമിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും അഞ്ച് നൂറ്റാണ്ടുകളായി മഹാകാളി ക്ഷേത്രത്തിന് മുകളിൽ പതാക ഉയർത്തിയിട്ടില്ലെന്നും മോദി പറഞ്ഞു. ക്ഷേത്രത്തിൽ ഉയർത്തിയ കൊടി നമ്മുടെ ആത്മീയതയുടെ പ്രതീകം മാത്രമല്ല, നൂറ്റാണ്ടുകൾ കടന്നുപോകുന്നു, യുഗങ്ങൾ കടന്നുപോകുന്നു, എന്നാൽ നമ്മുടെ വിശ്വാസം ശാശ്വതമായി നിലനിൽക്കുന്നുവെന്നും അത് പറയുന്നു. പുരാതന കാലത്തെപ്പോലെ ക്ഷേത്രം അതിന്റെ പ്രൗഢിയോടെ നിലകൊള്ളുമ്പോൾ ലക്ഷക്കണക്കിന് ഭക്തരുടെ സ്വപ്‌നമാണ് സഫലമായതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Post a Comment