Follow KVARTHA on Google news Follow Us!
ad

Manipur CM Says | ഇന്ധന അധിഷ്ഠിത വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാന്‍ സര്‍കാര്‍ നടപടി സ്വീകരിക്കുന്നുവെന്ന് മണിപൂര്‍ മുഖ്യമന്ത്രി; 'മലിനീകരണവും കാലാവസ്ഥാ പ്രശ്‌നങ്ങളും ലഘൂകരിക്കുക ലക്ഷ്യം'

Govt taking steps to convert fuel-based vehicles to electric ones: Manipur CM#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഇംഫാൽ: (www.kvartha.com) കാര്‍ബണ്‍, ശബ്ദ മലിനീകരണങ്ങള്‍, കാലാവസ്ഥാ പ്രശ്നങ്ങള്‍ ലഘൂകരിക്കുക എന്നിവയ്ക്കായി ഇന്ധന അധിഷ്ഠിത വാഹനങ്ങള്‍ വൈദ്യുത വാഹനങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ സംസ്ഥാന സര്‍കാര്‍ സ്വീകരിച്ചു വരികയാണെന്ന് മണിപൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഇ-വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇംഫാലില്‍ ഇ-റിക്ഷാ റോഡ്ഷോയുടെ ഫ്‌ലാഗ് ഓഫ് ചടങ്ങിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
  
Manipur, News, India, Top-Headlines, Chief Minister, Vehicles, Government, Pollution, Govt taking steps to convert fuel-based vehicles to electric ones: Manipur CM, Electric Vehicles.

ഇ-റിക്ഷാ സേവനങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ഉള്‍പെടെയുള്ള എല്ലാ പിന്തുണയും സര്‍കാര്‍ നല്‍കുമെന്ന് ബിരേന്‍ സിംഗ് പറഞ്ഞു. അസമിലെയും മേഘാലയയിലെയും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ ആളുകളോട് അദ്ദേഹം ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു.

മനുഷ്യരുടെ പലതരത്തിലുള്ള ഇടപെടലുകള്‍ കാരണം വനങ്ങളും പരിസ്ഥിതിയും നശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 'ഇതിന്റെ ഫലമായി, ക്രമരഹിതമായ മഴ, ഉയര്‍ന്ന താപനില, മലിനീകരണം എന്നിവയുടെ ദോഷഫലങ്ങള്‍ ആളുകള്‍ അഭിമുഖീകരിക്കുന്നു. ഭാവി തലമുറകള്‍ക്കായി സര്‍കാര്‍ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്,' ബിരേന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

പരിപാടിക്കിടെ അഗ്‌നിപഥ് പദ്ധതിയെയും അദ്ദേഹം ന്യായീകരിച്ചു. രാജ്യത്തെ ഇപ്പോഴത്തെ ഭൗമ-രാഷ്ട്രീയ സാഹചര്യം സുരക്ഷിതമല്ല. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അത്തരം ആവശ്യങ്ങള്‍ ഈ പദ്ധതിയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment