Follow KVARTHA on Google news Follow Us!
ad

Google To Shut Down | ഉപയോക്താക്കൾക്ക് അറിയിപ്പുമായി ഗൂഗിൾ! ഈ സേവനം നിർത്താൻ പോകുന്നു

Google To Shut Down Hangouts in November 2022, Tells Users To Switch To Chat#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂയോർക്: (www.kvartha.com) ഗൂഗിളിന്റെ കമ്യൂനികേഷൻ പ്ലാറ്റ്‌ഫോമായ ഹാംഗ്ഔട്സ് (Hangouts) ഈ വർഷം അവസാനത്തോടെ വിടപറയും. നവംബറിൽ ഹാംഗ്ഔട്സ് പൂർണമായും സേവനങ്ങൾ അവസാനിപ്പിക്കുമെന്നാണ് വിവരം. ഇതിന്റെ എല്ലാ ഉപയോക്താക്കളും ഗൂഗിൾ ചാറ്റിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഫോണിൽ ഹാംഗ്ഔട്സ് ഉപയോഗിക്കുന്നവർക്ക് ഉടൻ ചാറ്റ് ആപിലേക്കോ ജിമെയിലിലേക്കോ പോകാൻ അറിയിപ്പ് ലഭിക്കുമെന്ന് ഗൂഗിൾ ബ്ലോഗിൽ കുറിച്ചു.
  
New York, USA, News, Top-Headlines, Google, Notice, Social-Media, Application, Google To Shut Down Hangouts in November 2022, Tells Users To Switch To Chat.

ഹാംഗ്ഔട്സിന്റെ വെബ് ഉപയോക്താക്കളും ക്രമേണ ഗൂഗിൾ ചാറ്റിലേക്ക് മാറ്റപ്പെടും. ഹാംഗ്ഔട്സ് പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ചാറ്റ് ഡാറ്റ ഗൂഗിൾ ചാറ്റിൽ സ്വയമേവ ലഭ്യമാകും. കൂടാതെ സേവനം നിർത്തലാക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ഡാറ്റയും ഡൗൺലോഡ് ചെയ്യാനുള്ള ഓപ്‌ഷനും ഉണ്ടായിരിക്കും.


2013ലാണ് ഗൂഗിൾ ഹാംഗ്ഔട്സ് ആരംഭിച്ചത്. ഈ വർഷം മാർചിൽ ഗൂഗിൾ പ്ലേ സ്റ്റോറിന് പുറമെ ആപിളിന്റെ ആപ് സ്റ്റോറിൽ നിന്നും ഹാംഗ്ഔട്സ് നീക്കം ചെയ്‌തു, എന്നിരുന്നാലും ഇതിനകം ആപ് ഉള്ളവർ ഇപ്പോഴും അത് ഉപയോഗിക്കുന്നു. 2021 നവംബറിൽ, ഹാംഗ്ഔട്സിൽ നിന്ന് ഗ്രൂപ് വീഡിയോ കോളിംഗ് ഫീചർ നീക്കം ചെയ്തിരുന്നു.

Post a Comment