Follow KVARTHA on Google news Follow Us!
ad

Government jobs | സർകാർ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത: സ്റ്റാഫ് സെലക്ഷൻ കമീഷൻ 42,000 ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തും; വിശദാംശങ്ങൾ അറിയാം

Good news for govt job aspirants: SSC announces 42,000 government jobs, know details#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സർകാർ ജോലിക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനുള്ള നീക്കത്തിലാണ് കേന്ദ്ര സർകാർ. അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം തസ്‌തികകളിലേക്ക് യുവാക്കളെ റിക്രൂട് ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് മുതൽ ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ വിവിധ സർകാർ വകുപ്പുകൾ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
  
New Delhi, India, News, Top-Headlines, Goverment, Job, Prime Minister, Narendra Modi, Central Government, Youth, Examination, Good news for govt job aspirants: SSC announces 42,000 government jobs, know details.

ഈ പശ്ചാത്തലത്തിൽ, 15,247 തസ്തികകളിലേക്ക് നടന്നുകൊണ്ടിരിക്കുന്ന റിക്രൂട്മെന്റ് നടപടികൾ ഉടൻ പൂർത്തിയാക്കാൻ സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) തീരുമാനിച്ചു. ഈ തസ്തികകളിലേക്കുള്ള നിയമന കത്തുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ നൽകും. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പുറത്തുവിട്ട വിവരങ്ങളിൽ കേന്ദ്രസർകാരിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകാൻ പോകുന്നുവെന്നാണ് പറയുന്നത്.

'2022 ഡിസംബറിന് മുമ്പ് 42,000 നിയമനങ്ങൾ പൂർത്തിയാക്കും. വരാനിരിക്കുന്ന പരീക്ഷകളിലൂടെ 67,768 ഒഴിവുകൾ ഉടൻ നികത്താൻ എസ്എസ്‌സി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്', പിഐബി കൂട്ടിച്ചേർത്തു. 'അഗ്നിപഥ്' പദ്ധതിയെച്ചൊല്ലി അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്ന സമയത്താണ് ഈ വാർത്ത വരുന്നത്.

Post a Comment