Follow KVARTHA on Google news Follow Us!
ad

Shinde to be Sworn CM | മഹാരാഷ്ട്രയില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്; ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Mumbai,News,Politics,Trending,BJP,Shiv Sena,National,
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും. ഷിന്‍ഡെയ്ക്കൊപ്പം മുംബൈയില്‍ ഗവര്‍ണറെ കണ്ട ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ വൈകിട്ട് 7.30ന് നടക്കും.

'2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സര്‍കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിര്‍ത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചത്.' ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Eknath Shinde to be Sworn-in as CM, Oath at 7.30 PM, Mumbai, News, Politics, Trending, BJP, Shiv Sena, National

'ഹിന്ദുത്വത്തെയും വീര്‍ സവര്‍കറെയും എതിര്‍ക്കുന്നവര്‍ക്കൊപ്പമാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ജനവിധിയെ അപമാനിക്കുകയാണുണ്ടായത്. ഒരു വശത്ത് ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിര്‍ത്തു. എന്നാല്‍ അയാളെ സഹായിച്ചതിന് ജയിലില്‍ പോയ ഒരാളെ മന്ത്രിയുമാക്കി' എന്നും ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.

ബാലാസാഹേബിന്റെ ഹിന്ദുത്വത്തിനും തങ്ങളുടെ എംഎല്‍എമാരുടെ മണ്ഡലങ്ങളിലെ വികസനത്തിനും വേണ്ടിയാണ് ബിജെപിക്കൊപ്പം സര്‍കാരുണ്ടാക്കാനുള്ള തീരുമാനമെന്ന് ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.

ഒരു ശിവസേന നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ ഉദ്ധവ് താകറെ നേരത്തെ ബിജെപിയെ വെല്ലുവിളിച്ചിരുന്നു. ഫഡ്നാവിസും ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയത്.

വിമത എം എല്‍ എമാര്‍കൊപ്പം ഗുവാഹതിയിലും ഗോവയിലും കഴിഞ്ഞശേഷം മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ, താകറെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് കത്ത് കൈമാറിയതിന് പിന്നാലെ ഫഡ്നാവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഗവര്‍ണറെ കാണാനെത്തിയത്. തങ്ങള്‍ക്ക് 150 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഇരുവരും ഗവര്‍ണറെ അറിയിച്ചു.

ബിജെപിക്ക് 27, ഷിന്‍ഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. അസമിലെ ഗുവാഹതിയില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോടെലിലെത്തിയ ഷിന്‍ഡെ പക്ഷം വ്യാഴാഴ്ച രാവിലെ മുംബൈയില്‍ എത്താനാണ് ആദ്യം പദ്ധതിയിട്ടത്.

എന്നാല്‍ ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തെ തുടര്‍ന്ന് ഇവര്‍ ഗോവയില്‍ നിന്നുള്ള യാത്ര നേരത്തേയാക്കി. കഴിഞ്ഞദിവസം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച താകറെ എം എല്‍ സി സ്ഥാനവും ഒഴിഞ്ഞിരുന്നു.ശിവസേനാ വിമതരും ബിജെപിയും അവര്‍ക്കൊപ്പമുള്ളവരും ചേരുമ്പോള്‍ 162 പേരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണയാണ് വേണ്ടത്.

Keywords: Eknath Shinde to be Sworn-in as CM, Oath at 7.30 PM, Mumbai, News, Politics, Trending, BJP, Shiv Sena, National.

Post a Comment