Follow KVARTHA on Google news Follow Us!
ad

Attached bank accounts | കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയുടെ ബാങ്ക് അകൗണ്ടുകള്‍ ഇഡി കണ്ടുകെട്ടി; പിടിച്ചെടുത്തത് 68.6 ലക്ഷം രൂപ

ED attaches Popular Front of India bank accounts in PMLA case#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയുടെ (പിഎഫ്‌ഐ) വിവിധ ബാങ്ക് അകൗണ്ടുകളില്‍ നിന്നായി 68.6 ലക്ഷം രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) താല്‍ക്കാലികമായി കണ്ടുകെട്ടി.
  
New Delhi, India, News, Cash, Case, Fake Money, Fake, Investigates, PFI, Bank, Popular Front, Bank Account, ED attaches Popular Front of India bank accounts in PMLA case.

കണ്ടുകെട്ടിയ ആസ്തികളില്‍ 59 ലക്ഷം രൂപ പിഎഫ്‌ഐയുടെ 23 ബാങ്ക് അകൗണ്ടുകളിലും ബാക്കിയുള്ള 9.5 ലക്ഷം രൂപ അതിന്റെ സഹോദര സംഘടനയായ റിഹാബ് ഇന്‍ഡ്യ (ആര്‍ഐഎഫ്) ഫൗണ്ടേഷന്റെ 10 അകൗണ്ടുകളിലും ഉള്‍പെടുന്നു.

2009 മുതല്‍ 30 കോടിയിലധികം രൂപ പണം ഉള്‍പെടെ 60 കോടിയിലധികം രൂപ പിഎഫ്‌ഐയുടെ അകൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അതുപോലെ തന്നെ 2010 മുതല്‍ ആര്‍ഐഎഫിന്റെ അകൗണ്ടുകളില്‍ 58 കോടിയോളം രൂപ നിക്ഷേപിച്ചതായി ഇഡി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം പരിശോധിച്ചതിന് ശേഷം പ്രതികരിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ ഭാരവാഹികൾ പറഞ്ഞു.

Post a Comment