Follow KVARTHA on Google news Follow Us!
ad

Eco-sensitive Zone | പരിസ്ഥിതിലോല മേഖല: സുപ്രീം കോടതി വിധി നടപ്പാക്കാനൊരുങ്ങി തമിഴ്നാട്; 4000 ഏകറോളം വരുന്ന സ്ഥലത്തെ ജനവാസ മേഖലയിലെ ആളുകളെ ഒഴിപ്പിക്കും

Eco-sensitive Zone: Tamil Nadu ready to implement Supreme Court judgment#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
തേനി (തമിഴ്നാട് ): (www.kvartha.com) വനത്തോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി നടപ്പാക്കാനൊരുങ്ങി തമിഴ്നാട്. കമ്പത്തിന് സമീപം മേഘമലയിലെ വനഭൂമിയോട് ചേർന്നുള്ള 4000 ഏകറോളം വരുന്ന സ്ഥലത്തെ ജനവാസ മേഖലയിലെ ആളുകളെയാണ് ഒഴിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് തേനി കലക്ടറുടെയും ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്ന് തീരുമാനം എടുത്തു.
  
Tamilnadu, India, News, Supreme Court, Court Order, Environment, People, Forest, District Collector, Eco-sensitive Zone: Tamil Nadu ready to implement Supreme Court judgment.

വിധി നടപ്പിലാക്കാനുള്ള അവസാന തീയതിയായ ജൂലൈ 17 നുള്ളിൽ ഒഴിപ്പിക്കാനാണ് നീക്കം. പ്രദേശത്ത് വനം - റവന്യു വകുപ്പുകൾ പരിശോധന നടത്തി മറ്റിടങ്ങളിൽ ഭൂമിയുള്ളവരുടെ വിവരങ്ങൾ ഇതിനോടക് ശേഖരിച്ചു കഴിഞ്ഞു. ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനായി ആണ്ടിപ്പെട്ടി താലൂകിലെ തേക്കുംപ്പെട്ടിക്ക് സമീപം 29 ഏകർ സ്ഥലവും ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. കുടിയിറക്കപ്പെടുന്നവർക്ക് വീട് നിർമിക്കുന്നതിനുള്ള ധനസഹായം നല്കുന്നതിനൊപ്പം താത്കാലിക താമസവും ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് തേനി ജില്ലാ കലക്ടർ കെ വി മുരളീധരൻ പറഞ്ഞു.

മേഘമലയിൽ പട്ടയമുള്ളത് 24 ആദിവസി കുടുംബങ്ങൾക്ക് മാത്രമാണ്. ഇവരെ ഒഴിപ്പിക്കില്ല.അതേസമയം ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സിപിഎം നേതൃത്വത്തിലുള്ള തമിഴ്നാട് കർഷക സംഘം രംഗത്ത് വന്നിട്ടുണ്ട്. 1984ലെ തമിഴ്‌നാട് ഫോറസ്റ്റ് ആക്‌ട്, 1980ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്‌ട് എന്നിവ പ്രകാരമാണ് കർഷകർക്ക് കൃഷിക്കായി വനഭൂമി നൽകിയിരുന്നതാണെന്നും അതിനാൽ വിധിക്കെതിരെ തമിഴ്നാട് സർകാരിന് അപീൽ പോകാനുള്ള സാഹചര്യങ്ങളുമുണ്ട്‌. ദീർഘകാലമായി കൃഷി ചെയ്യുന്ന കർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കാൻ വിധിക്കെതിരെ അപീൽ നൽകണമെന്നുമാണ് അവരുടെ ആവശ്യം. വനം മന്ത്രിയെ നേരിൽ കണ്ട് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലയിൽ നിന്നുള്ള എംഎൽഎമാരും പറഞ്ഞു.

Post a Comment