Follow KVARTHA on Google news Follow Us!
ad

Study Report | കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികള്‍ കൂടുതല്‍ സമയവും കംപ്യൂടറുകളിലും ഫോണുകളിലും ചിലവഴിച്ചെന്ന് പഠനം; ഏറ്റവും വലിയ പ്രതിദിന വർധനവ 6 - 10 വയസുകാർക്കിടയിൽ

During the Covid pandemic, children spent more time on computers and phones: Study#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂയോര്‍ക്: (www.kvartha.com) കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികള്‍ കൂടുതല്‍ സമയവും കംപ്യൂടറുകളിലും മൊബൈൽ ഫോണുകളിലും ചിലവഴിച്ചെന്ന് പഠനം. ഇവ രണ്ടും ഉപയോഗിക്കുന്ന സമയം ശരാശരി 80 മിനിറ്റിലധികം വര്‍ധിച്ചു എന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്തു. ആറും പത്തും വയസുള്ളവരുടെ ഇടയിലാണ് ഏറ്റവും വലിയ പ്രതിദിന വര്‍ധനവ് കാണിക്കുന്നത്. എല്ലാ പ്രായക്കാര്‍ക്കിടയിലും 'ഗണ്യമായ' വര്‍ധനവ് കണ്ടു. മുതിര്‍ന്നവരില്‍ ഭൂരിഭാഗവും സാമൂഹ്യ മാധ്യമങ്ങൾ, സിനിമ, ടെലിവിഷന്‍ എന്നിവയിലാണ് ആശ്വാസം കണ്ടെത്തിയത്.
  
New York, America, News, COVID-19, Lockdown, Children, Mobile Phone, Study, Students, School, During the Covid pandemic, children spent more time on computers and phones: Study.

എലിമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളിലാണ് ഏറ്റവും വലിയ വര്‍ധനവ് കണ്ടത്, അവര്‍ ഓരോ ദിവസവും 83 മിനിറ്റ് അധിക സമയം കംപ്യൂടറുകളിലും ഫോണുകളിലും ചിലവഴിച്ചു. മുതിര്‍ന്നവര്‍ 58 മിനിറ്റും കൗമാരക്കാര്‍ (11 മുതല്‍ 17 വയസ് വരെ), 55 മിനിറ്റും കൂടുതല്‍ ചിലവഴിച്ചു. സ്‌ക്രീനുകള്‍ കാണാന്‍ ചിലവഴിക്കുന്ന ഏറ്റവും കുറഞ്ഞ സമയം അഞ്ചില്‍ താഴെയുള്ള കുട്ടികളിലും വര്‍ധിച്ചു, ഇവര്‍ക്ക് പരമാവധി 35 മിനിറ്റാണ് അനുവദിക്കാവുന്ന സമയം. ഈ ചെറിയ വര്‍ധനവ് പോലും കാര്യമായ പ്രശ്‌നമാണ്.

യുകെ, യുഎസ്, ഓസ്ട്രേലിയ, ഫ്രാന്‍സ്, ചിലി, ഇസ്രാഈല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 89 പഠനങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. മൊത്തം 200,000-ത്തിലധികം ആളുകളുടെ സാംപിൾ പരിശോധന വിധേയമാക്കി. പകര്‍ചവ്യാധിക്ക് മുമ്പും ശേഷവും സ്‌ക്രീന്‍ ഉപയോഗത്തിലെ വര്‍ധനവ് പ്രത്യേകം പരിശോധിച്ചു. എല്ലാ പ്രായക്കാരിലും മൊത്തം സ്‌ക്രീന്‍ സമയം കൂടിയെന്ന് പഠനം കണ്ടെത്തിയാതായി ലാന്‍സെറ്റ് ഡിസ്‌കവറി സയന്‍സ് ജേണലിന്റെ പ്രസിദ്ധീകരണമായ ഇ ക്ലിനികല്‍ മെഡിസിനില്‍ (eClinicalMedicine) ഗവേഷകര്‍ പ്രസ്താവിച്ചു.

'എല്ലാ പ്രായക്കാര്‍ക്കിടയിലും ഒഴിവുസമയ സ്‌ക്രീന്‍ സമയവും വര്‍ധിച്ചു, പ്രാഥമിക പ്രായത്തിലുള്ള കുട്ടികളിലാണ് ഏറ്റവും വലിയ വര്‍ധനവ് റിപോര്‍ട് ചെയ്യുന്നത്. തുടര്‍ന്ന് മുതിര്‍ന്നവരും കൊച്ചുകുട്ടികളും കൗമാരക്കാരും. സ്‌ക്രീന്‍ സമയവും കുട്ടികളുടെ മോശം ഭക്ഷണക്രമവും, നേത്രാരോഗ്യ പ്രശ്‌നങ്ങളും, ഉത്കണ്ഠയുള്‍പെ ടെയുള്ള മാനസികാരോഗ്യം കുറയുന്നതും, ആക്രമണം, ക്ഷോഭം, കോപം എന്നിവ വര്‍ധിക്കുന്നതും പെരുമാറ്റ പ്രശ്നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ടെലിവിഷന്‍ കാണുന്നതിനോ കംപ്യൂടര്‍ ഉപയോഗിക്കുന്നതിനോ ചിലവഴിച്ച സമയവും ഇതില്‍ ഉള്‍പെടുന്നു.

വര്‍ധിച്ച സ്‌ക്രീന്‍ ഉപയോഗവും മുതിര്‍ന്നവരില്‍ പലവിധ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയതായും പഠനത്തില്‍ കണ്ടെത്തി. ശരീരഭാരം, ക്ഷീണം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയെ കാര്യമായി ബാധിക്കുന്നതും ഏകാന്തത, വിഷാദം, ഉത്കണ്ഠ എന്നിവയുള്‍പെടെ ഭക്ഷണക്രമം, ഭാരം, കണ്ണിന്റെ ആരോഗ്യം, മാനസികാരോഗ്യം എന്നിവയെ മോശമായി ബാധിക്കുന്നതും ഇതില്‍ ഉള്‍പെടുന്നു.

Post a Comment