Follow KVARTHA on Google news Follow Us!
ad

WhatsApp Policy | ഇത്തരം വീഡിയോകളും ചിത്രങ്ങളും വാട്‌സ്ആപിൽ അയക്കരുത്; നിങ്ങൾ ജയിലിലായേക്കാം!

Don't send this videos and pictures on WhatsApp, otherwise you may be jailed!#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) വാട്സ്ആപ് ഇപ്പോൾ എല്ലാവരുടെയും ആവശ്യമായി മാറിയിരിക്കുന്നു. ഇതിലൂടെ ഏത് വീഡിയോയും ഫോടോയും വിവരവും മിനിറ്റുകൾക്കുള്ളിൽ വൈറലാകും. എന്നിരുന്നാലും, ഇത് ഉപയോഗിക്കുന്ന ചിലർക്ക് വാട്സ്ആപ് നയം പോലും അറിയില്ല, അല്ലെങ്കിൽ അവർ അത് അറിയാൻ പോലും ശ്രമിക്കുന്നില്ല. ഉപയോക്താക്കൾ നയം പാലിക്കാത്തത് നിയമനടപടിക്ക് കാരണമായേക്കാം. വാട്സ്ആപ് ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മനസിൽ സൂക്ഷിക്കണം എന്ന് അറിയാം.
New Delhi, India, News, Top-Headlines, Whatsapp, Social-Media, Jail, Policy, Police, Case, Arrest, Don't send this videos and pictures on WhatsApp, otherwise you may be jailed!.


വാട്സ്ആപ് നയം

വാട്സ്ആപ് നയം അനുസരിച്ച്, സമൂഹത്തിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നതോ സമൂഹത്തെ ഭിന്നിപ്പിക്കുന്നതോ ആയ ഒരു ഫോടോയും വീഡിയോയും ഉപയോക്താവിന് പങ്കിടാൻ കഴിയില്ല. ഇങ്ങനെ ചെയ്താൽ വാട്സ്ആപിന് സ്വമേധയാ അറിയാനും അകൗണ്ട് തന്നെ നിരോധിക്കാനും കഴിയും. ഏതാനും മാസങ്ങൾക്കുമുമ്പ് വാട്സ്ആപ് 16 ലക്ഷം അകൗണ്ടുകൾ നിരോധിച്ചിരുന്നു, ഇങ്ങനെ അവർ പലതവണ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങളിൽ പരാതി ലഭിച്ചാലും കംപനിക്ക് നടപടിയെടുക്കുകയും അകൗണ്ട് തന്നെ നിരോധിക്കുകയും ചെയ്യാം. നിങ്ങൾക്ക് അകൗണ്ട് തിരികെ ലഭിക്കണമെങ്കിൽ പാടുപെടേണ്ടി വരും.


പൊലീസിന് അറസ്റ്റ് ചെയ്യാം

വാട്സ്ആപിൽ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും അക്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാനും പൊലീസിന് അവകാശമുണ്ട്. അങ്ങനെ ചെയ്യുന്നത് നിയമപരമായ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ പെടും. അടുത്തിടെ ഡെൽഹിയിൽ നടന്ന കലാപത്തിൽ ഇതേ നിയമപ്രകാരം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപമുണ്ടാക്കാൻ വാട്‌സ് ആപ് ഗ്രൂപിനെ ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. കൂടാതെ, കലാപ ചിത്രങ്ങൾ, കുട്ടികളുടെ അശ്ലീലം, സാമൂഹിക വിരുദ്ധ ഉള്ളടക്കം തുടങ്ങിയവയൊന്നും പങ്കിടരുത്.


ഗ്രൂപ് അഡ്മിനും ജയിലിലാവും

നിയമവിരുദ്ധ പ്രവർത്തനങ്ങൾ വാട്‌സ്ആപിലെ ഏതെങ്കിലും ഗ്രൂപിൽ നടന്നാൽ അതിന്റെ അഡ്മിനും അറസ്റ്റിലാവും. കുട്ടികളുടെ അശ്ലീലം, കലാപ ചിത്രങ്ങൾ, സാമൂഹിക വിരുദ്ധ ഉള്ളടക്കം എന്നിവ പൂർണമായും ഈ വിഭാഗത്തിൽ പെടുന്നു. കിംവദന്തികൾ പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കുന്നു. വാട്സ്ആപും വളരെക്കാലമായി ഫാക്റ്റ് ചെകിൽ പ്രവർത്തിക്കുന്നു. വസ്തുതാ പരിശോധനയിൽ തെറ്റ് കണ്ടാൽ അധികൃതർക്ക് നടപടി സ്വീകരിക്കാവുന്നതാണ്.

Keywords: New Delhi, India, News, Top-Headlines, Whatsapp, Social-Media, Jail, Policy, Police, Case, Arrest, Don't send this videos and pictures on WhatsApp, otherwise you may be jailed!.

Post a Comment