Follow KVARTHA on Google news Follow Us!
ad

Rebel Sena MLA Says | മഹാരാഷ്ട്ര പ്രതിസന്ധി: സത്യപ്രതിജ്ഞാ തീയതി ദേവേന്ദ്ര ഫഡ്നാവിസ് തീരുമാനിക്കുമെന്ന് വിമത ശിവസേന എംഎല്‍എ ദീപക് കേസാര്‍കര്‍

Devendra Fadnavis to decide oath-taking date, says Shiv Sena MLA Deepak Kesarkar#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്സിലേക്ക് നീങ്ങുന്നു. സത്യപ്രതിജ്ഞാ തീയതി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് തീരുമാനിക്കുമെന്ന് വിമത ശിവസേന എംഎല്‍എ ദീപക് കേസാര്‍കര്‍ വ്യക്തമാക്കി. വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ വ്യാഴാഴ്ച ഉച്ചയോടെ ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പോയി. അദ്ദേഹം മുതിര്‍ന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെയും കാണും. സര്‍കാര്‍ രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ ഗവര്‍ണറുമായി ചര്‍ച ചെയ്യും.
  
Mumbai, India, News, Top-Headlines, Maharashtra, Shiv Sena, Politics, Political party, BJP, MLA, Minister, Government, Devendra Fadnavis to decide oath-taking date, says Shiv Sena MLA Deepak Kesarkar.

ഗുവാഹതിയില്‍ നിന്ന് ബുധനാഴ്ച രാത്രി ഗോവയിലെത്തിയ ഷിന്‍ഡെയും മറ്റ് വിമത എംഎല്‍എമാരും ഡോണ പോളയിലെ റിസോര്‍ടിലാണ് തങ്ങിയത്. മറ്റ് എംഎല്‍എമാര്‍ റിസോര്‍ടില്‍ തുടരുകയാണ്, വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ കനത്ത പൊലീസ് സുരക്ഷയ്ക്കിടയില്‍ ഷിന്‍ഡെ പുറത്തിറങ്ങി.

ബുധനാഴ്ച രാത്രി ഉദ്ധവ് താകറെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെ ബിജെപിക്ക് വീണ്ടും അധികാരത്തിലെത്താന്‍ വഴിയൊരുങ്ങുകയായിരുന്നു. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ സര്‍കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ പിന്തുണയ്ക്കാനാണ് സാധ്യത.

Post a Comment