Follow KVARTHA on Google news Follow Us!
ad

Court granted bail | ബുള്ളി ബായ് ആപ് നിര്‍മാതാവ് നീരജ് ബിഷ്ണോയിക്കും മറ്റ് 2 പേര്‍ക്കും മുംബൈ കോടതി ജാമ്യം അനുവദിച്ചു; മുസ്ലിം സ്ത്രീകളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു കുറ്റാരോപിതരുടെ ലക്ഷ്യമെന്ന് പൊലീസ്

Bulli Bai app creator Niraj Bishnoi, 2 others granted bail by Mumbai court#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ബുള്ളി ബായ് ആപിന്റെ നിര്‍മാതാവായ നീരജ് ബിഷ്ണോയിക്കും കേസിലെ മറ്റ് രണ്ട് പേര്‍ക്കും മുംബൈ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ വീതമുള്ള ബോൻഡിലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
നീരജ് ബിഷ്ണോയ്, ഓംകരേശ്വര്‍ താക്കൂര്‍, നീരജ് സിംഗ് എന്നിവര്‍ക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എബി ശര്‍മ ചൊവ്വാഴ്ചയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് പ്രതികള്‍ക്കും കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏര്‍പെടുത്തുകയും മാസത്തിലൊരിക്കല്‍ പൊലീസിന് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.
  
Mumbai, India, News, Top-Headlines, Application, Bail, Bail plea, Muslim, Women, Police, Judge, Bulli Bai app creator Niraj Bishnoi, 2 others granted bail by Mumbai court.

ബുള്ളി ബായ് ആപ് നിരവധി മുസ്ലീം സ്ത്രീകളുടെ വിശദാംശങ്ങള്‍ പരസ്യമാക്കുകയും ആളുകളെ 'ലേലത്തില്‍' പങ്കെടുക്കാന്‍ അനുവദിക്കുകയും ചെയ്തു. അഭിഭാഷകനായ ശിവം ദേശ്മുഖ് മുഖേന സമര്‍പിച്ച ജാമ്യാപേക്ഷയില്‍ ബിഷ്ണോയി തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും കൂട്ടുപ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനാല്‍ തുല്യത വേണമെന്നും വാദിച്ചു. സെഷന്‍സ് കോടതിയുടെ ഈ ഉത്തരവോടെ കേസിലെ ആറ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. നൂറുകണക്കിന് മുസ്ലീം സ്ത്രീകളെ ബുള്ളി ബായ് ആപില്‍ 'ലേലത്തിന്' ഉള്‍പെടുത്തി, അനുവാദമില്ലാതെ ഫോടോ മോര്‍ഫ് ചെയ്തു, ആപ് 'സുള്ളി ഡീലുകളുടെ' ഒരു ക്ലോണായി കാണപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണുള്ളത്.

100 പ്രശസ്തരായ ബിജെപി ഇതര മുസ്ലീം സ്ത്രീകളുടെ ഫോടോകള്‍ ലേലത്തില്‍ വയ്ക്കുന്നതിന് വേണ്ടി അയക്കാന്‍ നീരജ് ബിഷ്ണോയി ഒരു കൂട്ടുപ്രതിയോട് ആവശ്യപ്പെട്ടതായി മാര്‍ചില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ പൊലീസ് അവകാശപ്പെട്ടിരുന്നു. തന്റെ ട്വിറ്റര്‍ ഗ്രൂപില്‍ ബുള്ളി ബായ് ആപിന്റെ ലിങ്ക് ആദ്യമായി പങ്കുവെച്ചത് ബിഷ്ണോയി ആണെന്നും ഇത് മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ട് ഉപയോഗിക്കുമെന്ന് ഗ്രൂപിലെ അംഗങ്ങള്‍ക്ക് അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

യഥാർഥ ലേലമോ വില്‍പനയോ ആയിരുന്നില്ലെങ്കിലും, ആപിന്റെ ഉദ്ദേശ്യം ലക്ഷ്യമിടുന്ന സ്ത്രീകളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക എന്നതായി തോന്നുന്നു, അവരില്‍ പലരും സജീവ സാമൂഹ്യ മാധ്യമ ഉപയോക്താക്കളാണെന്നും പൊലീസ് പറയുന്നു.

Post a Comment